മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

മില്‍മ പാലിന് വില കൂട്ടാന്‍ തീരുമാനമായി. ഒരു ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ഉണ്ടായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം വില വര്‍ധിപ്പിക്കാനുള്ള തീയതി തീരുമാനിക്കും.

ലിറ്ററിന് നാല് രൂപ വരെ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് വില വര്‍ധനയ്ക്കള്ള നീക്കം മില്‍മ തുടങ്ങിയത്. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വില വര്‍ധന പരിഗണിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കില്‍ മെയ് 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കുമെന്ന സൂചനയും മില്‍മ അധികൃതരില്‍ നിന്നുണ്ട്. ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. പാല്‍വില കൂട്ടി കര്‍ഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.എറണാകുളം മേഖല യൂണിയന്‍ കഴിഞ്ഞ ദിവസം മില്‍മ ആസ്ഥാനത്ത് പരസ്യ പ്രതിഷേധവും നടത്തിയിരുന്നു. തിരഞ്ഞെടുപ്പായതിനാല്‍ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. മില്‍മയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാല്‍വില കൂട്ടാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി