കോടിയേരിയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. അടുത്ത ആഴ്ചയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. സെക്രട്ടറി ചുമതല ആരേയും ഏല്‍പ്പിച്ചിട്ടില്ല. പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് തുടര്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പുറപ്പെടുന്നത്.

23ാം തിയതിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ തേടുക. ജനുവരിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായാണ് അമേരിക്കയിലേക്ക് പോകുന്നത്. യാത്രയ്ക്കായി മെയ് വരെയാണ് കേന്ദ്രത്തോട് അനുമതി തേടിയിരിക്കുന്നത്.

മുഖ്യമന്ത്രി യാത്ര തിരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടിയേരിയും അമേരിക്കയിലേക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയാണ് കോടിയേരിയ്ക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതോടെ രണ്ടാഴചയ്‌ത്തേക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല. സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി സെന്ററാകും നിര്‍വഹിക്കുക.

Latest Stories

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി