'മരണത്തിന്റെ വ്യാപാരികൾക്ക് ഒപ്പം ചേർന്നു പ്രവർത്തിക്കാൻ ഒത്തുകൂടിയത് ഹൃദയം നടുക്കുന്നു'; കനകമല കേസിൽ എൻ.ഐ.എ പ്രത്യേക കോടതി

കനകമല ഭീകരാക്രമണ ഗൂഢാലോചനക്കേസിലെ കുറ്റക്കാരായ യുവാക്കൾ മരണത്തിന്റെ വ്യാപാരികളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഒത്തുകൂടിയതു ഹൃദയം നടുക്കുന്ന അനുഭവമാണെന്നു വിചാരണക്കോടതി പറഞ്ഞു. മതനിരപേക്ഷതയ്ക്കും സർഗവൃത്തിക്കും പേരുകേട്ട ഈ നാട്ടിലെ യുവാക്കൾ തന്നെ ഇത്തരം വഴി തെറ്റിയ ചിന്തകളുടെ പിന്നാലെ നീങ്ങിയതു വേദനിപ്പിക്കുന്നതായും കോടതി വ്യക്തമാക്കി.

ലോകത്തെ ശുചീകരിക്കുന്നതു സൂര്യപ്രകാശമാണെന്നു പറയപ്പെടുന്നുണ്ട്. ആ സൂര്യപ്രകാശം ഈ യുവാക്കളുടെ മനസ്സിൽ നേർബുദ്ധി നിറയ്ക്കുമെന്നു പ്രതീക്ഷിക്കാം. ആയിരക്കണക്കിനു നൂറ്റാണ്ടുകളുടെ പാരമ്പര്യം മനുഷ്യകുലത്തിനുണ്ട്. എന്നാൽ ജാതിയും മതവും വന്നിട്ടു വർഷങ്ങളെ ആയിട്ടുള്ളൂവെന്ന് ഇവർക്കു തിരിച്ചറിയാൻ കഴിയട്ടെ. പ്രതികളുടെ ശിക്ഷാവിധി പറയും മുമ്പാണു വിചാരണക്കോടതി ജഡ്ജി പി.കൃഷ്ണകുമാർ ഇക്കാര്യം ആമുഖമായി രേഖപ്പെടുത്തിയത്. ഇത്തരം കേസുകളിൽ പ്രതികൾ അനുകമ്പയ്‌ക്ക്‌ അർഹരല്ലെന്നും 218 പേജുള്ള വിധിന്യായത്തിൽ  കോടതി നിരീക്ഷിച്ചു

അതേസമയം, പ്രതികൾ ജമാഅത്തെ ഇസ്‌ലാമിയുടെ കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനത്തെ ആക്രമിക്കാൻ ശ്രമിച്ചെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആരോപണത്തെ കോടതി വാക്കാൽ വിമർശിച്ചു. ഇത്തരം ആരോപണങ്ങൾ പ്രതികൾക്കു മേൽ ചുമത്തും മുമ്പ് വ്യക്തമായ തെളിവുകൾ ശേഖരിക്കണമെന്നും കോടതി ഉപദേശിച്ചു.

പ്രതികൾക്കു രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നും പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്തെന്നുമുള്ള ആരോപണങ്ങൾ കോടതി മുമ്പാകെ തെളിയിക്കാൻ എൻഐഎയ്ക്കും കഴി‍ഞ്ഞിരുന്നില്ല.  ഇതിന്റെ കൂടി വെളിച്ചത്തിലാണ് ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തെ ആക്രമിക്കാൻ ശ്രമിച്ചെന്ന വാദത്തെ കോടതി വിമർശിച്ചത്.

2016 ഒക്ടോബർ രണ്ടിനാണു കനകമലയിൽ പ്രതികൾ ഒത്തുകൂടിയത്. രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ ഭാഗമായി പ്രവർത്തിക്കാൻ ഇവർ അൻസാറുൽ ഖലീഫ (കേരള) എന്ന ഭീകരസംഘടന തുടങ്ങി. ആരാധനാലയങ്ങൾ തകർക്കാനും ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാനും പദ്ധതിയിട്ടു.

സൈബർ കുറ്റാന്വേഷണത്തിലൂടെ ടെലിഗ്രാം ഗ്രൂപ്പിലെ ഗൂഢാലോചനാ വിവരങ്ങൾ ശേഖരിച്ച് എൻഐഎ അഡീഷനൽ സൂപ്രണ്ട് എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണു കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റിലായ തമിഴ്‌ വംശജനും തൊടുപുഴ സ്വദേശിയുമായ സുബഹാനി ഹാജ മൊയ്ദീന്റെ വിചാരണ പൂർത്തിയാക്കാനുണ്ട്. ആറാം പ്രതി കുറ്റ്യാടിയിലെ എൻ.കെ. ജാസിമിനെ കോടതി വിട്ടയച്ചു. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഫിയാസിനെ മാപ്പുസാക്ഷിയാക്കി വിസ്തരിച്ചു.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്