എയിംസ് തിരുവനന്തപുരം ജില്ലയിൽ തന്നെ വേണമെന്ന് ബി.ജെ.പി; അനുമതി നൽകില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ

സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച എയിംസ് തലസ്ഥാനത്ത് തന്നെ വേണമെന്ന  ബി.ജെ.പിയുടെ ആവശ്യം തള്ളി മേയർ ആര്യാ രാജേന്ദ്രൻ. കോർപ്പറേഷൻ കൗൺസിലിൽ പ്രമേയം പാസാക്കണമെന്ന ആവശ്യമാണ് ബി.ജെ.പി മുന്നോട്ട് വെച്ചത്. സർക്കാർ മറ്റൊരു തീരുമാനമെടുത്തതിനാൽ പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു മേയറുടെ നിലപാട്.

പ്രമേയം വാക്കാൽ അവതരിപ്പിക്കാമെന്നും കൗൺസിൽ ഏക കണ്ഠമായി പാസാക്കണമെന്നുമായിരുന്നു നോട്ടീസ് നൽകിയ പി അശോക് കുമാർ ആവശ്യപ്പെട്ടത്.
എയിംസ് സ്ഥാപിക്കുന്നത് സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്താകുന്നതാണ് നല്ലതെന്നായിരുന്നു സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി കെ അനിൽ പറഞ്ഞത്.

കേന്ദ്രസർക്കാർ ഇടപെട്ട് തിരുവനന്തപുരത്ത് അനുവദിച്ചാൽ അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംസ്ഥാന സർക്കാർ എയിംസ് സ്ഥാപിക്കാൻ ഇപ്പോൾ കോഴിക്കോട്ടാണ് സ്ഥലം കണ്ടെത്തിയതെന്നും ഇത് കേരളത്തിന്റെ മദ്ധ്യ ഭാഗത്ത് അല്ലെന്നും ബി ജെ പി കക്ഷി നേതാവ് എം ആർ ഗോപൻ ചൂണ്ടിക്കാട്ടി.

അതേസമയം എയിംസ് ജില്ലയിൽ തന്നെ വേണമെന്നായിരുന്നു യു ഡി എഫിന്റെയും നിലപാട്. ഉമ്മൻചാണ്ടി സർക്കാർ എയിംസ് സ്ഥാപിക്കാൻ തിരുവനന്തപുരത്ത് സ്ഥലം കണ്ടെത്തിയതാണെന്നും അതിനാൽ തലസ്ഥാനത്തുതന്നെ സ്ഥാപിക്കണമെന്നായിരുന്നു യു ഡി എഫ് കക്ഷിനേതാവ് പി പത്മകുമാർ പറഞ്ഞത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ