മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം: നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

അതീവ ജാഗ്രത പുലര്‍ത്തണം. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. 12 വയസ്സിനു മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് കൂടുതല്‍ നല്‍കാനാകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് ഇന്ന് 2,415 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്.

ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ് 796 പേര്‍. തിരുവനന്തപുരത്ത് 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കും രോഗം ബാധിച്ചു.

രാജ്യത്തും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികള്‍ 38 % വര്‍ധിച്ചു.

24 മണിക്കൂറിനിടെ 7240 പേര്‍ക്ക് രോഗം സ്ഥിരികരിച്ചു. 8 മരണവും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് ഒന്നിന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 % ആയി വര്‍ധിച്ചു.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക,ഹരിയാന സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്

Latest Stories

ഷഫാലിക്ക് ഞാൻ പന്ത് കൊടുത്തത് ആ കാരണം കൊണ്ടാണ്, അതിനു ഫലം കണ്ടു: ഹർമൻപ്രീത് കൗർ

'ബിസിസിഐ എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടനയാണ്, വനിതാ ക്രിക്കറ്റിനോട് എൻ. ശ്രീനിവാസന് വെറുപ്പാണ് '; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ വനിതാ താരം

ട്രെയിനിൽ നിന്നും തള്ളിയിട്ട പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല; 19കാരി ഇപ്പോഴും ഐസിയുവിൽ

ഹര്‍മനും സ്‌മൃതിയും എനിക്ക് വാക്ക് തന്നിരുന്നു, അവർ അത് പാലിച്ചു: ജുലന്‍ ഗോസ്വാമി

മകള്‍ക്ക് 6 മാസം പ്രായമുള്ളപ്പോള്‍ 'ഫെമിനിച്ചി'യില്‍.. മമ്മൂട്ടിക്കൊപ്പം അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം, ഞാന്‍ ഇപ്പോഴും തുടക്കക്കാരി: ഷംല ഹംസ

തഴഞ്ഞതോ തള്ളിയതോ? ബാലതാരങ്ങള്‍ക്ക് ഇടമില്ലാതെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

തൂക്കാന്‍ ഇതെന്താ വല്ല കട്ടിയുള്ള സാധനമാണോ? ഞാനും പുതിയ തലമുറ..; പുരസ്‌കാര നേട്ടത്തിന് പിന്നാലെ മമ്മൂട്ടി

വേടന്റെ സ്ഥാനത്ത് ദിലീപിന് ആയിരുന്നു അവാര്‍ഡ് എങ്കില്‍..; ചര്‍ച്ചയായി സംവിധായകന്റെ പോസ്റ്റ്

കോഴിക്കോട് ഭൂചലനം; വൈകുന്നേരം ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ

ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാൻ അവസാന അവസരം