മാസപ്പടി കേസ്; റെയ്‌ഡിൽ വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകൾ ലഭിച്ചെന്ന് ഇ ഡി, സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സമൻസ് അയച്ചേക്കും ‌

മാസപ്പടി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകൾ ലഭിച്ചെന്ന് ഇ ഡി. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സമൻസ് അയച്ചേക്കും. അതേസമയം ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചുവെന്നും ഇഡി പറയുന്നു

ടിയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇഡി പറയുന്നു. ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കും. മറുപടി ലഭിച്ചശേഷം വീണക്ക് നോട്ടീസ് നൽകും. ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചുവെന്നും ഇഡി പറയുന്നു. അതേസമയം, അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഉടൻ അപ്പീൽ നൽകും.

മാസപ്പടിക്കേസിൽ അന്വേഷണം വേ​ഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഇ ഡി. കണ്ടെത്തിയ ബാങ്ക് വിവരങ്ങളിൽ പരിശോധന തുടങ്ങി. വീണയുടെ പിടിച്ചെടുത്ത ഫോണും കർത്തയുടെ ലാപ് ടോപ്പും അടക്കം വിശദമായ ശാസ്ത്രീയ പരിശോധനക്ക് അയച്ചു. അതേസമയം, പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തെ ആക്രമിച്ച കേസിൽ 18 സിപിഎം പ്രവർത്തകരാണ് ആക്രമണ കേസിൽ ഇതുവരെ അറസ്റ്റിലായത്.

Latest Stories

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ

'ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകമെന്ന് പറയുന്നത്, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്'; ജോയ് മാത്യു

മാസപ്പടി കേസ്; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സി എം ആർ എൽ, അന്വേഷണം തടയണമെന്ന് ആവശ്യം

പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ