മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും. സിഎംആർഎൽ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അടിയന്തര സ്റ്റേ ആവശ്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന.
ഇഡി അധികാരപരിധിക്ക് അപ്പുറമാണ് അന്വേഷണം തുടങ്ങിയത് എന്ന് സിഎംആർഎൽ വാദിച്ചു. സിഎംആർഎല്ലിനെതിരെ എഫ് ഐ ആർ ഇല്ലാത്ത ഘട്ടത്തിലാണ് ഇഡി സമൻസ് അയക്കുന്നതും അന്വേഷണം തുടങ്ങുന്നതും രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് എസ്എഫ്ഐഒ അന്വേഷണം തുടങ്ങുന്നതെന്നും കമ്പനി വാദിച്ചു.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. നിരപരാധിത്വം വ്യക്തമാക്കാന്‍ സിഎംആര്‍എലിന് രേഖകള്‍ നൽകാമെന്നും കുറ്റകൃത്യമില്ലെങ്കില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു.