മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, ഇഡി അന്വേഷണം തുടരും

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിഎംആര്‍എല്ലിന് വന്‍ തിരിച്ചടി. സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്.

ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. അല്‍പ സമയത്തിനുള്ളില്‍ ഇ ഡി ആസ്ഥാനത്തേക്ക് ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ചേരും. കേസിന്റെ തുടര്‍നടപടികളും ഉദ്യോഗസ്ഥര്‍ നേരിട്ട അക്രമവും ചര്‍ച്ച ചെയ്യാനാണ് ഇന്ന് ഇ ഡിയുടെ ഉന്നതതല യോഗം നടക്കുന്നത്.

എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ മകള്‍ വീണ ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കും. പിണറായി വിജയന്റെ വീട്ടില്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ കഴിഞ്ഞ തവണ ഇ ഡി റെയ്ഡ് നടത്തിയപ്പോള്‍ സിപിഐഎം ശക്തമായ പ്രതിഷേധവും ഇഡി വാഹനങ്ങള്‍ക്കെതിരെ ആക്രമണവും നടത്തിയിരുന്നു.

Latest Stories

'വീണ ഇടനിലക്കാരി പ്രതി പിണറായി, ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി'; ഷോൺ ജോർജ്

ദില്ലി ദുരന്തം: കത്തിയത് ഒരു കെട്ടിടമല്ല, ഇന്ത്യയുടെ വിശ്വാസ്യതയാണ്

'മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യംവെച്ച്, വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ എന്താണ് കുഴപ്പം'; എകെ ബാലൻ

വരുമാനം നല്ല നിലയില്‍ നിലച്ചു, സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി

'എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും, പോസ്‌റ്റ് വന്നത് എന്റെ അറിവോടെയല്ല'; ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ആയെന്ന് സജ്‌ന നൂർ

ഫാഷൻ ലോകത്തിന് പുത്തൻ വിസ്മയം സമ്മാനിച്ച ടൂലൈൻ ഓൺലൈൻ സ്റ്റോർ ഇനി ഇരിങ്ങാലക്കുടയിൽ

'സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ സ്വകാര്യ ബസുകളിലെ വരുമാനം പകുതിയിൽ താഴെ ആകും, സർവീസ് നിർത്തി വെക്കേണ്ടി വരും'; സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

ചോദിച്ച വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധം; കർണാടകയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു

'പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണും'; ആവശ്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്ന് ബിനോയ് വിശ്വം

കാലവർഷം ശക്തമാകുന്നു; സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്