മരട് : നഷ്ടപരിഹാര സമിതിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ നഷ്ടപരിഹാര സമിതിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍. നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു.

മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകളില്‍ ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക മൂന്നുപേര്‍ക്കു മാത്രമാണ്. സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റിയാണ് ഈ ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയത്. തിങ്കളാഴ്ച 14 ഫ്ളാറ്റുടമകളുടെ ക്ലെയിമുകളാണ് സമിതി പരിശോധിച്ചത്. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി ഫ്ളാറ്റ് ഉടമകള്‍ രംഗത്തെത്തിയത്.

നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയ്ക്ക് നഗരസഭയുടെ ഭാഗത്തു നിന്നോ നഷ്ടപരിഹാര സമിതിയുടെ ഭാഗത്തു നിന്നോ കൃത്യമായ യാതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് ഉടമകള്‍ പരാതിപ്പെടുന്നു. രേഖകളുമായി സ്വമേധയാ എത്തിയവരുടെ പരിശോധനകളാണ് ആദ്യഘട്ടത്തില്‍ നടന്നത്.

Latest Stories

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ