മരട് ഫ്‌ളാറ്റ്: താമസക്കാര്‍ ഇന്ന് മുതല്‍ ഒഴിഞ്ഞു തുടങ്ങും

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഇന്ന് മുതല്‍ താമസക്കാര്‍ ഒഴിഞ്ഞു തുടങ്ങും. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ഫ്‌ളാറ്റ് ഉടമകള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. മൂന്നാം തിയതി വരെയാണ് ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയാനുള്ള സമയപരിധി. പുനരധിവാസത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 510 ഫ്‌ളാറ്റുകളില്‍ ഏറ്റവും സൗകര്യപ്രദമായത് തിരഞ്ഞെടുത്ത് നഗരസഭയെ അറിയിക്കാന്‍ ഫ്‌ളാറ്റുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനുയോജ്യമായ ഫ്‌ളാറ്റുകള്‍ കണ്ടെത്തി അറിയിച്ചാല്‍ എത്രയും വേഗം സാധനസാമഗ്രികള്‍ മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ചെലവും നഗരസഭ വഹിക്കും.

വിദേശത്തുള്ളവരുടെ സാധന സാമഗ്രികള്‍ മൂന്നാം തിയതി ഫ്‌ളാറ്റുകളില്‍ നിന്ന് മാറ്റി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും. എട്ടാം തിയതിയോടെ പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് ഒമ്പതാം തിയതി ഫ്‌ളാറ്റുകള്‍ കമ്പനിക്ക് കൈമാറും. പതിനൊന്നാം തിയതിയോടെ പൊളിക്കല്‍ ആരംഭിക്കും. നിര്‍മ്മാതാക്കള്‍ക്കെതിരെ ഉടമകള്‍ നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഊര്‍ജ്ജിതമായിട്ടുണ്ട്.

Latest Stories

‘15,000 രൂപയുടെ സാരി 1900 രൂപയ്ക്ക്, നടി ആര്യയുടെ ബുട്ടീക്കിന്റെ പേരിൽ വമ്പൻ തട്ടിപ്പ്, പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്

IND VS ENG: ഒടുവിൽ ആ തീരുമാനം പുനഃപരിശോധിച്ച് ബിസിസിഐ, ഇം​ഗ്ലണ്ടിന് ‍ഞെട്ടൽ

സ്‌കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു, എബിവിപി വിദ്യാഭ്യാസ ബന്ദ്

പാക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി; സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു

IND vs ENG: "അഞ്ചാമത്തെ ടെസ്റ്റ് മത്സരം ഒരു പരാജയമായി മാറിയേക്കാം, അതിനാൽ സാഹത്തിന് മുതിരാതെ നാലാം ടെസ്റ്റിൽ അദ്ദേഹത്തെ ഇറക്കണം''

ബിനു എന്നാണ് ആദ്യ ഭർത്താവിന്റെ പേര്, വേർപിരിയാൻ കാരണം ഇതായിരുന്നു, വെളിപ്പെടുത്തി രേണു സുധി

IND vs ENG: 'ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് പൂർണ്ണ കാരണക്കാരൻ അവൻ'; ഇന്ത്യൻ താരത്തെ കുറ്റപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ മാറി മറിയുന്നു; അസീം മുനീറിന്റെ നീക്കങ്ങളില്‍ അസ്വാഭാവികത; ജാഗ്രതയോടെ ഇന്ത്യ

വേടന്റെ പാട്ട് സിലബസിലുണ്ടാകും, കാലിക്കറ്റ് സർവകലാശാല മുന്നോട്ട് തന്നെ; വിദഗ്ധ സമിതിയുടെ പഠനത്തിന് നിയമ സാധുതയുണ്ടാകില്ല

'പെൺകുട്ടി ഗർഭിണിയായത് മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു'; പത്തനംതിട്ട അനാഥാലയത്തിലെ പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്ത് പൊലീസ്