കേരളത്തിനു വേണ്ടി ബജറ്റിൽ ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുന്നു : രാജീവ് ചന്ദ്രശേഖർ

കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ടെന്നും അത് പിന്നീട് വിശദീകരിക്കാമെന്നും അധ്യക്ഷൻ പറഞ്ഞു.

കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണ്. കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സിപിഎം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നത്. അതിന് മുമ്പ് യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടി ചെയ്തിരുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി മാധ്യമങ്ങളെ കാണും. നരേന്ദ്ര മോദി സർക്കാർ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബജറ്റിലെ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ താല്പര്യമുള്ളവർക്ക് അത് മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്. വെറുതെ ഓരോന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിർത്തണം. 10 കൊല്ലം ഭരിച്ച സിപിഎം ഇതുവരെ ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് കാർഡാണ് മുമ്പോട്ടു വെക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Latest Stories

എന്റെ പാർട്ട്ണറെ മറന്ന് സെഞ്ചുറി നേടണമെങ്കിൽ ഞാൻ അത്രയും സെൽഫിഷ് ആകണം, അങ്ങനെ ഒരാളല്ല ഞാൻ: സഞ്ജു സാംസൺ

വിജയ്ക്ക് പിന്തുണ നൽകാമെന്ന് കോൺഗ്രസ്; തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും രോഹിതിന്റെ ഫോമിന് ഒരു മാറ്റവുമില്ല: സുനിൽ ഗവാസ്കർ

'ഋഷഭ് തന്റെ മികവിലൂടെ എതിർ ടീമുകൾക്ക് പോയിന്റുകൾ വാരി കൊടുക്കുകയാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

സർക്കാരുണ്ടാക്കാൻ കോൺഗ്രസ്സ് പിന്തുണ വേണം; കെസി വേണുഗോപാലിന് കത്ത് നൽകി വിജയ്

'ഹാർദിക്കിന്റെ മോശം ഫോമിന് കാരണം അവന്റെ അഹങ്കാരമാണ്, ആദ്യം അത് മാറ്റണം'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തു'; ബിജെപിക്കെതിരെ മമത

'യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം, അതനുസരിച്ചു നേതാക്കൾ പെരുമാറണം'; കെ മുരളീധരൻ

'പരിഹാസങ്ങളിൽ തളരില്ല, പരാജയത്തിൽ വിഷമമില്ല'; ട്രോളുകൾ ഗുണമാണ് ചെയ്തതെന്ന് അഞ്ജലി നായർ

'അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണക്കില്ല'; വിവാദ പരാമർശവുമായി ലക്ഷ്മിപ്രിയ