മലപ്പുറത്ത് മത പഠനശാലയില്‍ പീഡനത്തിന് ഇരയായെന്ന് പതിനേഴുകാരിയുടെ പരാതി; സ്ഥാപക നടത്തിപ്പുകാരന്‍ അറസ്റ്റില്‍, 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ മോചിപ്പിച്ചു

മലപ്പുറം കൊളത്തൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മതപഠനശാലയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് 17-കാരിയുടെ പരാതി നല്‍കി. പൊലീസ് സ്ഥാപന നടത്തിപ്പുകാരന്‍നെ അറസ്റ്റ് ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു.

പീഡനത്തിനിരയായെന്ന് കാണിച്ച് സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി കൊളത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടത്തിപ്പുകാരനായ കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് പിടിയിലായത്.

ചൈല്‍ഡ് ലൈന്‍ ട്രോള്‍ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മോചിപ്പിക്കുകയും ചെയ്തു. ബാലനീതി നിയമപ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധികൃതര്‍ പറയുന്നു.

കൂടുതല്‍ പെണ്‍കുട്ടികള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളെ കോടതിയില്‍ ഹാജരാക്കും.

Latest Stories

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ