പഴയ കുപ്പിയിൽ പഴയ വീഞ്ഞുമായി വന്നിട്ടുണ്ട്, മോഹൻ ഭാ​ഗവതിന്റെ പരാമർശങ്ങൾക്ക് എതിരെ എം.എ ബേബി

ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവതിന്റെ വിജയദശമി പ്രസം​ഗത്തിലെ പരാമർശങ്ങൾക്കെതിരെ സിപിഎം നേതാവ് എംഎ ബേബി. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വീണ്ടും പഴയ കുപ്പിയിൽ പഴയ വീഞ്ഞുമായി വന്നിട്ടുണ്ട്, എന്ന് തുടങ്ങുന്ന കുറിപ്പിൽ മോഹൻ ഭാ​ഗവതിനെ അതിശക്തമായ ഭാക്ഷയിൽ തന്നെ വിമർശിക്കുന്നുണ്ട്.

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നും ഇന്ത്യയിൽ മതാടിസ്ഥാന അസമത്വവും നിർബന്ധിത മതപരിവർത്തനങ്ങളും കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്ന മോഹൻ ഭാ​ഗവതിന്റെ പരാമർശം വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെയാണ് ബേബി രംഗത് വന്നിരിക്കുന്നത്.

“ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേർന്ന് പതിനഞ്ചു ശതമാനത്തിൽ താഴെ വരൂ. അവരുടെ വളർച്ച എത്ര അസമത്വത്തിൽ ഊന്നിയതായായാലും 85 ശതമാനത്തെ വെല്ലുവിളിക്കാൻ പോരുന്നതല്ല എന്നത് എല്ലാ ജനസംഖ്യ വിദഗ്ദ്ധരും സമ്മതിക്കുന്ന ഒരു കാര്യമാണ്. അഞ്ഞൂറ് വർഷത്തെ കോളനി ഭരണകാലം മുതൽ നടന്ന മതപരിവർത്തനമെല്ലാം കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഒരു ശതമാനത്തിന് അല്പം കൂടുതൽ മാത്രമാണ്. ഈ ഒരു ശതമാനം വളർന്ന് ഇന്ത്യയുടെ മതസ്വത്വം തകർക്കും എന്നാണ് ആർഎസ്എസ് മേധാവി പറയുന്നത്.” ബാബറി കുറിപ്പിൽ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ :

ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വീണ്ടും പഴയ കുപ്പിയിൽ പഴയ വീഞ്ഞുമായി വന്നിട്ടുണ്ട്! തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായിട്ടും, ഇരുട്ടടിഞ്ഞ മനസ്സുകൾ ഉല്പാദിപ്പിക്കുന്ന മതവിദ്വേഷം അല്ലാതെ മറ്റൊന്നും ഇവരുടെ ചിന്തയിലില്ലല്ലോ!

ഇന്ത്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർധിച്ചുവരികയാണെന്നും ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസരൂപംപൂണ്ട്‌ നിൽക്കുകയാണെന്നും ഇന്നലെ പറഞ്ഞത് ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ്. 20 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യരേഖയ്‌ക്കു താഴെയാണ്, 23 കോടിയിലധികം ആൾക്കാർക്ക്‌ ദിവസം 375 രൂപയ്‌ക്കു താഴെ മാത്രമാണ്‌ വരുമാനം, നാലു കോടിയിലധികമാണ്‌ തൊഴിൽരഹിതർ, ലേബർ ഫോഴ്‌സ്‌ സർവേ അനുസരിച്ച്‌ തൊഴിലില്ലായ്‌മ നിരക്ക്‌ 7.6 ശതമാനമാണെന്നും ഒക്കെ അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിൽ ഒന്നും (20 ശതമാനം) കൈയടക്കി വയ്‌ക്കുന്നത്‌ നല്ല സാഹചര്യമാണോ എന്നദ്ദേഹം ചോദിച്ചു. ഭൂരിഭാഗം മേഖലകളിലും ജനങ്ങൾക്ക്‌ നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും- ആർഎസ്എസ് നേതാവ് ഹൊസബലെ പറഞ്ഞു. ആർഎസ്എസിൻറെ മേധാവി മോഹൻ ഭഗവത് ഇന്ന് നടത്തിയ പ്രഭാഷണത്തിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരവും നിർദേശിച്ചിട്ടുണ്ട്! ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി വിഭജിക്കുകയാണ് ആർഎസ്എസ് എന്നും വച്ചിട്ടുള്ള പരിഹാരം.

ഇന്ത്യയിൽ ‘മതാടിസ്ഥാന അസമത്വവും’ ‘നിർബന്ധിത മതപരിവർത്തനങ്ങളും’ കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് അദ്ദേഹത്തിന്റെ വിഷമം. മതാടിസ്ഥാനത്തിലുള്ള ‘അസമത്വം’ കാരണം കൊസോവോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളുടേതു പോലുള്ള സാഹചര്യം ഇന്ത്യയിൽ ഉണ്ടാവാം അദ്ദേഹം പറഞ്ഞു! ഇതിനൊക്കെ പരിഹാരമായി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നാണ് അദ്ദേഹം ഉദ്ഘോഷിക്കുന്നത്.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേർന്ന് പതിനഞ്ചു ശതമാനത്തിൽ താഴെ വരൂ. അവരുടെ വളർച്ച എത്ര അസമത്വത്തിൽ ഊന്നിയതായായാലും 85 ശതമാനത്തെ വെല്ലുവിളിക്കാൻ പോരുന്നതല്ല എന്നത് എല്ലാ ജനസംഖ്യ വിദഗ്ദ്ധരും സമ്മതിക്കുന്ന ഒരു കാര്യമാണ്. അഞ്ഞൂറ് വർഷത്തെ കോളനി ഭരണകാലം മുതൽ നടന്ന മതപരിവർത്തനമെല്ലാം കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഒരു ശതമാനത്തിന് അല്പം കൂടുതൽ മാത്രമാണ്. ഈ ഒരു ശതമാനം വളർന്ന് ഇന്ത്യയുടെ മതസ്വത്വം തകർക്കും എന്നാണ് ആർഎസ്എസ് മേധാവി പറയുന്നത്.

ഇന്ത്യയെ, എൻപത്തഞ്ചു ശതമാനം വരുന്ന ഹിന്ദുക്കളെയടക്കം ഇന്ത്യാക്കാരെ ആകെ ബാധിക്കുന്ന പ്രശ്നം വർധിച്ചു വരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവുമാണ്. അതിനെ നേരിടാൻ വർഗീയവിദ്വേഷം പടർത്താൻ നോക്കുന്ന ആർഎസ്എസ് ഒരു ദേശവിരുദ്ധ ശക്തിയാണ്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'