ഗവർണറുടേത് നിലവിട്ട പെരുമാറ്റം, പദവിയുടെ അന്തസിന് യോജിക്കുന്നില്ലെന്ന് എം വി ഗോവിന്ദൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടേത് നിലവിട്ട പെരുമാറ്റമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പദവിയുടെ അന്തസിന് യോജിക്കാത്ത പെരുമാറ്റം ഭരണഘടന വിരുദ്ധമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഇന്നത്തെ പ്രസംഗം കണ്ടതോടെ വ്യക്തമായി.ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിന്‍റെ തുടര്‍ച്ചയാണ് ഇന്നലെ നിയമസഭയിലുണ്ടായത്. സാധാരണ ഗവർണർമാരുടെ കീഴ്വഴക്കം അല്ല ഇന്നലെ കണ്ടത്. ഗവർണറുടെ പദവിയ്ക്ക് ചേരുന്നതല്ല ഇപ്പോൾ നടക്കുന്നത്.എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

അതേ സമയം ഡൽഹിയിൽ എല്‍ഡിഎഫ് നടത്തുന്നത് സമ്മേളനമല്ലെന്നും കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ സമരം തന്നെയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഫെബ്രുവരി എട്ടിന് ദില്ലിയില്‍ സമരം നടക്കുമ്പോള്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി ഐക്യദാര്‍ഢ്യ പ്രതിഷേധ പരിപാടി നടത്തും.ഫെഡറല്‍ സംവിധാനം രക്ഷിക്കാനുള്ള സമരത്തിന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഫെബ്രുവരി എട്ടിന് രാവിലെ കേരള ഹൗസില്‍നിന്നായിരിക്കും മാര്‍ച്ച് ആരംഭിക്കുകയെന്നും തുടര്‍ന്ന് സമരം ആരംഭിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ