നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി. പൊതുസ്വതന്ത്രന്‍ എന്ന നിലപാടില്‍ നിന്ന് മാറി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഇറക്കിയാണ് സിപിഎം ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നൊരുക്കം നടത്തുന്നത്. നിലമ്പൂരില്‍ പ്രത്യേകമായ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവാണ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കവെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിലമ്പൂരില്‍ സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണെന്നും അന്‍വറിനെ പാര്‍ട്ടി മുഖവിലയ്ക്കെടുക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഇടതുമുന്നണിയെ ഒറ്റുകൊടുത്ത യൂദാസാണ് അന്‍വര്‍. നിലമ്പൂരില്‍ സിപിഎം അന്‍വറിനെ മുഖവിലയ്ക്കെടുക്കുന്നില്ല. നിലമ്പൂരില്‍ നേരത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ ഇപ്രാവശ്യം ഇടതുമുന്നണിയെ ഒറ്റുകൊടുത്ത് യുഡിഎഫിനൊപ്പം പോയത് ജനങ്ങള്‍ കണ്ടതാണ്. അതിനൊക്കെയുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്.

നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജെന്നും വിജയം കൈവരിക്കാനാവുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിമ്മില്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത് ആരാണ് മത്സരിക്കേണ്ടതെന്നെന്ന് എം വി ഗോവിന്ദന്‍ ഒരിക്കല്‍ കൂടി ചൂണ്ടിക്കാണിച്ചു. ചര്‍ച്ചകളിലൂടെ നേതാക്കളെല്ലാം ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതെന്നും മലപ്പുറത്തെ മറ്റ് മണ്ഡലങ്ങള്‍ പോലെയല്ല നിലമ്പൂരെന്നും രാഷ്ട്രീയമായി പ്രധാന്യമുള്ള മണ്ഡലമാണ് നിലമ്പൂരെന്നും ഇടതുപക്ഷ മുന്നണിക്ക് മുന്‍കൈയുള്ള മണ്ഡലമാണ് നിലമ്പൂരെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

നിലമ്പൂരിലെ നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ് സ്വരാജ്. പാര്‍ലമെന്ററിയന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും കമ്മൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട നേതാവ് എന്ന നിലയിലും ഉയര്‍ന്നുവന്നയാളാണ് അദ്ദേഹം. ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വരാജ് നിലമ്പൂരിലെ പോരാട്ടം നയിക്കണം എന്നാണ് പാര്‍ട്ടി തീരുമാനം. സ്വരാജിലൂടെ നിലമ്പൂരില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്കാകും.

അധ്വാനിക്കുന്ന വലിയ ഒരുവിഭാഗം ജനങ്ങള്‍ അവിടെയുണ്ട്. അവര്‍ക്ക് ചിരപരിചിതനാണ് സ്വരാജെന്നും വോട്ടര്‍മാരോടോ ജനങ്ങളോടോ പ്രത്യേകം പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്ഥാനാര്‍ഥിയാണ് അദ്ദേഹമെന്നും വിജയപ്രതീക്ഷ പങ്കുവെച്ച് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റത്തിന് നാന്ദി കുറിക്കുന്ന ഉജ്വലമായ രാഷ്ട്രീയ പോരാട്ടമായിരിക്കും നിലമ്പൂരില്‍ നടക്കുക എന്ന കാഴ്ച്ചപ്പാടോടുകൂടി തന്നെയാണ് പാര്‍ട്ടി സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി