'ഗവര്‍ണര്‍ ആര്‍.എസ്.എസുകാരന്‍; കേരളത്തില്‍ അജണ്ട നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അടിമ'; രൂക്ഷവിമര്‍ശനവുമായി എം.സ്വരാജ്

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസുകാരനാണെന്നും, ആ അജന്‍ഡ കേരളത്തില്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അടിമയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കൈപ്പിടിയിലൊതുക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമത്തിന് വിടുപണിചെയ്യുകയാണ് ഗവര്‍ണര്‍.

കള്ളക്കടത്തുകേസിലെ പ്രതികള്‍ക്കും തട്ടിപ്പുകാര്‍ക്കും നല്‍കുന്ന പരിഗണനയാണ് കേരളസമൂഹം ഗവര്‍ണര്‍ക്കും നല്‍കുന്നത്. കള്ളക്കടത്തുകാരുടെ അതേ നിലവാരത്തിലാണ് ആരിഎഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നത്. രാഷ്ട്രീയക്കാരും മുന്‍ഗവര്‍ണര്‍മാരുമെല്ലാം മഹദ് വ്യക്തികളുടെ ഉദ്ധരണികളാണ് എടുത്തിരുന്നതെങ്കില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തട്ടിപ്പുകാരെ ഉദ്ധരിച്ചാണ് സംസാരിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ വൈദേശിക ആശയങ്ങളുടെ വക്താക്കളാണെന്ന് ആക്ഷേപിക്കുന്ന അദേഹം ‘ഗവര്‍ണര്‍’ എന്ന വാക്കുപോലും കടംകൊണ്ടതാണെന്ന് മറക്കുന്നുവെന്ന് സ്വരാജ് പറഞ്ഞു.

ഭരണഘടന, ജനാധിപത്യം, ബഹുസ്വരത, മതനിരപേക്ഷത ഇതൊന്നും അംഗീകരിക്കാത്തവരാണ് ആര്‍എസ്എസ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുപോലും എതിരായിരുന്നു ആര്‍എസ്എസ്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തി ജനഹിതം അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനായുള്ള കളം ഒരുക്കുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു.

Latest Stories

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു