എം. ലിജുവിനെതിരെ ആരോപണം; ഇല്ലിക്കൽ കുഞ്ഞുമോനെ കോൺ​ഗ്രസ് അനിശ്ചിത കാലത്തേക്ക് പുറത്താക്കി

ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനെതിരെ ​ഗുരുതര ആരോപണം ഉയർത്തിയ ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ കോൺ​ഗ്രസ് പുറത്താക്കി.

ഷാനിമോൾ ഉസ്മാനെ തോൽപിക്കാൻ എം ലിജുവും ഉന്നത നേതാവും ഗൂഢാലോചന നടത്തിയെന്നും ആലപ്പുഴയിലെ റിസോർട്ടിൽ രഹസ്യയോഗം ചേർന്നെന്നും കുഞ്ഞുമോൻ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കുഞ്ഞുമോനെ അനിശ്ചിതകാലത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് നടപടി.

എം. ലിജുവിനെ തോൽപ്പിച്ചെന്ന് ആരോപിച്ച് കോൺ​ഗ്രസ് കുഞ്ഞുമോനെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് എം. ലിജുവിനെതിരെ ആരോപണവുമായി ഇല്ലിക്കൽ കുഞ്ഞുമോൻ വാർത്താസമ്മേളനം നടത്തിയത്. തനിക്കെതിരായ
സസ്പെൻഷൻ നടപടിക്കെതിരെയും കുഞ്ഞുമോൻ രൂക്ഷമായി പ്രതികരിച്ചു.

കോൺഗ്രസ് 73 സീറ്റിൽ തോറ്റപ്പോൾ തനിക്കെതിരെ മാത്രമാണ് നടപടി എടുത്തതെന്നും പിന്നിൽ ​ഗൂഢാലോചനയാണെന്നും കുഞ്ഞുമോൻ കുറ്റപ്പെടുത്തി.

ഇല്ലിക്കൽ കുഞ്ഞുമോൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിക്കുകയായിരുന്നു.

നേരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ പരസ്യമായി ഇല്ലിക്കൽ കുഞ്ഞുമോൻ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തന്നെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു കുഞ്ഞുമോന്റെ ആരോപണം.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി