'ഡ്രീം കേരള 'പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇത്രയും സ്വർണം കടത്തി കൊണ്ടുവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല: എം. കെ മുനീർ

“ഡ്രീം കേരള “എന്ന പ്രവാസി പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇത്രയും സ്വർണം പ്രവാസ നാട്ടിൽ നിന്ന് കടത്തി കൊണ്ടു വരുമെന്ന് നാം സ്വപ്നത്തിൽ പോലും കരുതിയതല്ല എന്ന് പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. ഐടി വകുപ്പിലെ നിയമനങ്ങൾ അറിയാത്ത ഐടി വകുപ്പ് മന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) കൂടിയായ ഐടി വകുപ്പ് സെക്രട്ടറിയുടെ സ്പെഷ്യൽ ഡ്യൂട്ടി എന്താണെന്ന് കേരളം ഞെട്ടലോടെയാണ് കേട്ടു കൊണ്ടിരിക്കുന്നത് എന്നും എം.കെ മുനീർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

എം.കെ മുനീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഡ്രീം കേരള, സ്വപ്ന കേരളമായി തീർന്ന അടിയന്തര സാഹചര്യമാണല്ലോ ഇപ്പോഴത്തേത്;

സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായി സംശയിക്കുന്ന വ്യക്തിയെ സംസ്ഥാന ഐടി വകുപ്പിലെ കരാർ ജീവനക്കാരി ആക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല കൂടി വഹിക്കുന്ന ഐടി വകുപ്പ് സെക്രട്ടറിയാണ്. അസാധാരണ കാലത്ത് അസാധാരണ തീരുമാനങ്ങൾ എടുക്കുന്നതിൽ വൈദഗ്ധ്യമുള്ള ചില -ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് ഈ കേസിലൂടെ പുറത്തുവരുന്നത്;

ഐടി വകുപ്പിലെ നിയമനങ്ങൾ അറിയാത്ത ഐടി വകുപ്പ് മന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) കൂടിയായ ഐടി വകുപ്പ് സെക്രട്ടറിയുടെ സ്പെഷ്യൽ ഡ്യൂട്ടി എന്താണെന്ന് കേരളം ഞെട്ടലോടെയാണ് കേട്ടുകൊണ്ടിരിക്കുന്നത്;

സിപിഎം എംഎൽഎമാർക്ക് പോലും മുഖ്യമന്ത്രിയുടെ ദർശനം കിട്ടാൻ അസാധാരണ നിയന്ത്രണങ്ങളുണ്ടായിരുന്ന, ഇരുമ്പ് മറയായിരുന്നു പിണറായി വിജയന്റെ ഓഫിസ്സ്. അവിടെ യഥേഷ്ടം വിഹരിക്കാൻ, ഐടി വകുപ്പിലെ പ്രസ്തുത പോസ്റ്റിലിരിക്കാൻ യോഗ്യത പോലുമില്ലാത്ത ഒരു കള്ളക്കടത്തുകാരിക്ക് നിഷ്പ്രയാസം സാധിക്കുന്നു. പ്രവാസികളുടെ ലോക കേരളസഭ പോലും തട്ടിപ്പിനുള്ള വേദിയാക്കി ഭരണകൂട ഒത്താശയോടെ ഇവരൊക്കെയും ദുരുപയോഗം ചെയ്തിരിക്കുന്നു.

സ്പ്രിങ്ക്ലറിൽ ആരോപണവിധേയനായപ്പോഴും സ്വന്തം യജമാനനെ രക്ഷിക്കാൻ മാധ്യമസ്ഥാപനങ്ങൾ തോറും കയറി ഇറങ്ങിയ വിവാദ ഐടി സെക്രട്ടറിയെ മലയാളി മറന്നിട്ടില്ല. ഇനി കള്ളക്കടത്തിനെ ന്യായീകരിക്കാൻ എന്ത് വിചിത്ര വാഗ്ധോരണികളാവും ഉണ്ടാവുകയെന്ന് വരും ദിവസങ്ങളിൽ അറിയാം. സംരക്ഷിക്കാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോൾ മാത്രമാണ് ഗത്യന്തരമില്ലാതെ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ മുഖ്യമന്ത്രി തയ്യാറായത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, സ്പ്രിംഗ്ളറും ഇ- മൊബിലിറ്റി കമ്പനി കരാറുമായൊക്കെയുള്ള അഴിമതി ബാന്ധവങ്ങളുടെ ചെറിയ അഗ്രം മാത്രമാണ്.ഇതിന് തടയിടാൻ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ സ്ഥാനചലനം കൊണ്ട് സാധിക്കുമെന്നായിരിക്കണം മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്.!

കോവിഡിന്റെ മറവിൽ പോലും മൂന്നുപ്രാവശ്യമടക്കം എട്ട് തവണയാണ് സ്വർണ്ണം കടത്തിയിരിക്കുന്നത്.ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിൽ നടത്തിയിരിക്കുന്ന ഈ വൻകൊള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ പോലും ബാധിക്കുന്നതാണ്. ഐടി വകുപ്പിന്റെ കഴിഞ്ഞ നാലു വർഷത്തെ മുഴുവൻ കരാറുകളും നിയമനങ്ങളും സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. “ഡ്രീം കേരള “എന്ന പ്രവാസി പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇത്രയും സ്വർണ്ണം പ്രവാസ നാട്ടിൽ നിന്ന് കടത്തി കൊണ്ടു വരുമെന്ന് നാം സ്വപ്നത്തിൽ പോലും കരുതിയതല്ല.

പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഇക്കാലമത്രയും കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളേയും പരിഹസിക്കുകയും അപമാനിച്ച് ചിരിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി ഇവിടെയും പരിഹാസവും പുച്ഛവും കാണിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.!

https://www.facebook.com/mkmuneeronline/posts/3038598426255238

Latest Stories

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി