ജ്വല്ലറി തട്ടിപ്പ് കേസ്: എം.എല്‍.എ സ്ഥാനം ഒഴികെയുള്ള മുഴുവന്‍ പാർട്ടി പദവികളിൽ നിന്നും രാജിവെയ്ക്കാൻ ഒരുങ്ങി എം.സി കമറുദ്ദീൻ

എംഎല്‍എ സ്ഥാനം ഒഴികെയുള്ള മുഴുവന്‍ പാർട്ടി പദവികളിൽ നിന്നും രാജിവെക്കാൻ എം.സി കമറുദ്ദീൻ ഒരുങ്ങുന്നു. ജ്വല്ലറി തട്ടിപ്പ് വിവാദത്തെ തുടർന്നാണ് രാജി തീരുമാനം. യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനം ഉൾപ്പടെയുള്ള പദവികളിൽ നിന്നാണ് മഞ്ചേശ്വരം എംഎല്‍എയായ എം.സി കമറുദ്ദീന്‍ രാജി വെയ്ക്കാൻ ഒരുങ്ങുന്നത്.

നിക്ഷേപകരുടെ പരാതി പരിശോധിച്ച് പരിഹാരം കണ്ടെത്താൻ ജില്ലാ ലീഗ് നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. ഫാഷൻ ഗോൾഡിന്‍റെ ആസ്തികൾ ഏറ്റെടുത്ത് നിക്ഷേപകർക്ക് പണം തിരിച്ച് നൽകി പ്രശ്നം പരിഹരിക്കാനാണ് നീക്കം. നിക്ഷേപ വിവാദത്തിൽ ചെയർമാനെതിരെ വ്യാപക പരാതി ഉയർന്നിട്ടും ഫാഷൻ ഗോൾഡിന്‍റെ ഫൗണ്ടർ ഡയറക്ടർമാർ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്. തന്നെ നിർബന്ധിച്ച് ചെയർമാനാക്കിയ പലരും കമ്പനി നഷ്ടത്തിലാണെന്ന് കണ്ടപ്പോൾ നിക്ഷേപം പിൻവലിച്ച് ഉൾവലിഞ്ഞതായാണ് എം.സി കമറുദ്ദീൻ എം.എൽഎയുടെ ആരോപണം.

20 ൽ അധികം കേസുകളാണ് എം സി കമറുദ്ദീൻ ചെയർമാനായുള്ള ജ്വല്ലറിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 800 നിക്ഷേപകരിൽ നിന്ന് 132 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി.

2003-ലാണ് ഫാഷൻ ഗോൾഡ് ഇന്‍റർനാഷണൽ ചെറുവത്തൂരിൽ പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഫാഷൻ ഗോൾഡ് ഇന്‍റർനാഷണൽ, ഫാഷൻ ഗോൾഡ് ഓർണമെന്‍റ്, ഖമർ ഫാഷൻ ഗോൾഡ്, നുജൂം ഗോൾഡ് എന്നീ കമ്പനികൾ രജിസ്റ്റാർ ഓഫ് കമ്പനീസ് മുമ്പാകെ രജിസ്റ്റർ ചെയ്തു. ഒന്നര വർഷം മുമ്പ് കമ്പനി അടച്ച് പൂട്ടി. ഇതോടെ നിക്ഷേപിച്ച പണം തിരിച്ച് ചോദിച്ചിട്ടും തരുന്നില്ലെന്ന് കാട്ടിയാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്. കമ്പനിയുടെ മറവിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾക്കും ഖമറുദ്ദീനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നിക്ഷേപം സ്വീകരിക്കുമ്പോൾ ആർഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.

കൂടാതെ കാസർഗോഡ് കള്ളാര്‍ സ്വദേശികളായ സഹോദരങ്ങളുടെ പരാതിയിൽ വണ്ടിചെക്ക് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജ്വല്ലറിയിൽ 70 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേർക്ക് വണ്ടിചെക്ക് നൽകിയെന്നാണ് കേസ്.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്