വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ല, സ്വകാര്യവൽക്കരണം ഗുണകരം; വിമാനത്താവള വിവാദത്തില്‍ എംഎ യൂസഫലി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽകരണത്തില് പ്രതികരണവുമായി വൃവസായി എം എ യൂസഫലി. വിമാനത്താവളത്തിൻറെ വികസനത്തിന് സ്വകാര്യവത്കരണം ഗുണകരമെന്ന് എം.എ യൂസഫലി പറഞ്ഞു. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അനാവശ്യ വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ലെന്നും എം എ യൂസഫലി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഇടപാടില്‍ തന്‍റെ പേര് വലിച്ചിഴക്കേണ്ടതില്ല. മാധ്യമങ്ങളെ വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും യൂസഫലി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച എം എ യൂസഫലി, ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്‍റെ പേര് ചേര്‍ക്കുന്നതിലെ അതൃപ്തി പ്രകടിപ്പിച്ചു. ഭാവിയില്‍ കേരള സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിക്ഷേപം നടത്താന്‍ താന്‍ തയ്യാറാണ്. വിമാനത്താവള വിഷയത്തില്‍ കേരള സര്‍ക്കാരും കേന്ദ്രവും അനാവശ്യ വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ല, സ്വകാര്യവത്കരണം വിമാനത്താവള വികസനത്തിന് വേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തകാലത്ത് മാധ്യമങ്ങള്‍ക്ക് നേരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളോടും യൂസഫലി പ്രതികരിച്ചു. യുഎഇയില്‍ നിന്നുള്ള സ്വര്‍ണക്കടത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം