'8300 കോടിയുടെ കള്ളപ്പണ ഇടപാട്': അജിത് ഡോവലിന്റെ മകന് എതിരെയും യൂസഫ് അലിക്ക് എതിരെയും വ്യാജവാര്‍ത്ത നല്‍കി; മറുനാടന് എതിരെ നടപടിയുമായി ലഖ്‌നൗ കോടതിയുടെ നടപടി

പ്രമുഖ വ്യവസായി യൂസഫ് അലിക്കെതിരെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെയും വ്യാജആരോപണം ഉന്നയിച്ചുവെന്ന് ആരോപിച്ച് നല്‍കിയ കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് കോടതിയുടെ സമന്‍സ്. ലഖ്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് സമന്‍സ് അയച്ചിരിക്കുന്നത്. മറുനാടന്‍ മലയാളിയുടെ സിഇഓ ആന്‍ മേരി ജോര്‍ജ്, ഗ്രൂപ്പ് എഡിറ്റര്‍ റിജു എന്നിവര്‍ക്കും കോടതി സമന്‍സ് നല്‍കിയിട്ടുണ്ട്.

മറുനാടന്‍ മലയാളി യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത രണ്ട് വിഡിയോകള്‍ക്കെതിരെയുള്ള കേസിലാണ് നടപടി. നോട്ട് അസാധുവാക്കലിനുശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി.എന്‍.വൈ ഏഷ്യ ഹെഡ്ജ് ഫണ്ട് അക്കൗണ്ടിലേക്ക് 8,300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നാണ് മറുനാടന്‍ മലയാളി വീഡിയോവിലെ ആരോപണം.

യൂസഫ് അലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വീഡിയോയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വിഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ലക്നൗ കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തതഇതിനെതിരെ ലഖ്‌നൗവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസിലാണ് സമന്‍സ്.

സമന്‍സ് നല്‍കിയ എല്ലാവരും ജൂണ്‍ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ മുഖേന സമ്മന്‍സ് ഷാജന്‍ സ്‌കറിയ കൈപ്പറ്റാന്‍ കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ മുകുള്‍ ജോഷിയാണ് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ക്ക് വേണ്ടി ഹാജരായത്. ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോയിലെ ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ അപകീര്‍ത്തികരവും, സത്യവുമായി ഒരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയാണ് കോടതി പ്രതികള്‍ക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമന്‍സ് അയച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി