‘തല്ല് കിട്ടുമെന്ന് പേടിച്ച് സ്കൂളില്‍ പോകാത്ത കുട്ടിയെ പോലെ’: സ്പീക്കറെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ഡോളർ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. തല്ല് കിട്ടുമെന്ന് പേടിച്ച് സ്കൂളില്‍ പോകാത്ത കുട്ടിയെ പോലെയാണ് സ്പീക്കറുടെ നടപടിയെന്ന് രാഹുല്‍ പരിഹസിച്ചു. ഇത് മൂന്നാം തവണയാണ് സ്പീക്കർ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

“തീരെ സുഖമില്ല, അതു കൊണ്ട് സ്വർണക്കടത്ത് കേസിൽ കസ്റ്റംസിനു മുന്നിൽ ഇന്നും ഹാജരാകുവാൻ കഴിയില്ല ” – സ്പീക്കർ.
പണ്ട് പരീക്ഷ പേപ്പർ കിട്ടുന്ന ദിവസം തല്ല് കിട്ടുമെന്ന് പേടിച്ച്, സ്കൂളിൽ പോകാതിരിക്കുവാൻ വയർ തപ്പി പിടിച്ച് തലവേദനയാണെന്ന് പറയുന്ന കുട്ടിക്കാലം ഓർത്തു പോയി പെട്ടെന്ന്.” എന്ന് രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അസുഖമാണെന്നാണ് മൂന്നാം തവണ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നതിന് സ്പീക്കറുടെ വിശദീകരണം. മുമ്പും രണ്ടുതവണ വിവിധ കാരണങ്ങള്‍ പറഞ്ഞ് ശ്രീരാമകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു