മുണ്ടക്കയം കൂട്ടിക്കലില്‍ പുരയിടത്തില്‍ പുലി ചത്ത നിലയില്‍. മുണ്ടക്കയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടിലാണ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
പൊതുകത്ത് പി.കെ. ബാബുവിന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്. പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം ഉണ്ട്. സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി.