'സരിത്തിന്‍റെ ഫോണ്‍ പിടിച്ചെടുത്തത് പൊട്ടബുദ്ധി'; വിജിലന്‍സ് വീഴ്ച സമ്മതിച്ച് ഇടതുമുന്നണി

വിജിലന്‍സിനുണ്ടായ വീഴ്ച തുറന്ന് സമ്മതിച്ച് ഇടതുമുന്നണി. സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തത് പൊട്ടബുദ്ധിയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുകയാണ്. ആരെയും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും ഇത് ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും കാനം വ്യക്തമാക്കി.

വിജിലന്‍സ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയര്‍ന്നതിനാലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചു. വിജിലന്‍സ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ചില പ്രവൃത്തികള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത്തരം പ്രവൃത്തികളോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയത്. ഷാജ് കിരണിന്റെ ഇടപെടലുകള്‍ അടക്കം വിഷയത്തില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരാണ്, പാര്‍ട്ടിയല്ലെന്നും കോടിയേരി പറഞ്ഞു.

അക്രമവും അരാചകത്വവുമായി ആരും തെരുവുകളിലേക്ക് ഇറങ്ങരുത്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി അതിനെ നേരിടുമെന്നും കോടിയേരി വ്യക്തമാക്കി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന ആവശ്യത്തിന് വേണ്ടി വിജിലന്‍സ് മേധാവി ചില ഇടപെടലുകള്‍ നടത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ശബ്ദരേഖ പുറത്ത് വിട്ടപ്പോഴായിരുന്നു സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് വിജിലന്‍സ് മേധാവിയെ മാറ്റിയത്. വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറിനെ മാറ്റി പകരം ചുമതല ഐ ജി എച്ച് വെങ്കിടേഷിനാണ് നല്‍കിയിരിക്കുന്നത്. അജിത്കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിനു നിര്‍ദ്ദേശം നല്‍കിയത്.

Latest Stories

ഡബിള്‍ മോഹന്‍ വരുന്നു..; പൃഥ്വിരാജിന്റെ 'വിലായത്ത് ബുദ്ധ'യുടെ റിലീസ് ഡേറ്റ് പുറത്ത്

നറുക്ക് വീണത് സുന്ദര്‍ സിയ്ക്ക്; തലൈവര്‍ക്കൊപ്പം ഉലകനായകന്‍, സിനിമ 2027ല്‍ എത്തും

ഇന്‍ക്രിബ് 4 ബിസിനസ് നെറ്റ് വര്‍ക്കിങ് കണ്‍വെന്‍ഷനുമായി ആര്‍ എം ബി കൊച്ചിന്‍ ചാപ്റ്റര്‍

സജി ചെറിയാൻ അപമാനിച്ചെന്ന് കരുതുന്നില്ല, അദ്ദേഹം എന്നെ കലാകാരന്‍ എന്ന നിലയില്‍ അംഗീകരിച്ചു; പരാമർശം തിരുത്തി റാപ്പർ വേടൻ

"ഇത്തവണ ഒരു വിട്ടുവീഴ്ചയുമില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും"; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

‘‌ഇവിടേക്കു വരൂ... ജനകീയാസൂത്രണ മാതൃക നേരിട്ട് കാണൂ’: ന്യൂയോർക്ക് മേയറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് ആര്യ രാജേന്ദ്രൻ

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

അച്ഛന് പിന്നാലെ പ്രണവ്, കരിയറിലെ ഹാട്രിക് നേട്ടം; കുതിച്ച് പാഞ്ഞ് 'ഡീയസ് ഈറെ'

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; തിലക് നയിക്കും, സഞ്ജുവിന് സ്ഥാനമില്ല

IND vs SA: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, പകരം വീട്ടി അ​ഗാർക്കർ