പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; വാങ്ങിയത് എസ്എസ്കെ വിഹിതം, രേഖകൾ പുറത്ത്

പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. പിഎം ശ്രീയിൽ സ്കൂളുകളുടെ പട്ടിക കേരളം നൽകിയാലേ ഫണ്ട് അനുവദിക്കാനാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു.

എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയെന്ന യുഡിഎഫ് സർക്കാരിന്റെ വാദം തെറ്റെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നത്. പിഎം ശ്രീ പദ്ധതിക്ക് ഇടത് സർക്കാർ ഫണ്ട വാങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഫണ്ട് വാങ്ങിയില്ലെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കേരളവുമായുള്ള കരാർ റദ്ദക്കാതെ പുതിയ സർക്കാരിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഒക്ടോബർ 16നാണ് പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പു വച്ചത്. പിന്നാലെ 99.27 കോടി രൂപ കേരളത്തിന് കേന്ദ്രം കേന്ദ്രം നൽകി. ഈ തുകയെ കുറിച്ചായിരുന്നു തർക്കം നിലനിന്നിരുന്നത്. എന്നാൽ പിഎം ശ്രീ പദ്ധതിക്ക് കേരളത്തിന് ഫണ്ട് നൽകണമെങ്കിൽ ഇതിനുള്ള നടപടികൾ കേരളം പൂർത്തിയാക്കണമെന്നും അതുണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ ഡാഷ് ബോർഡിൽ വ്യക്തമാണ്. അതേസമയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പരിഗണിക്കും.

Latest Stories

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്‍റെ ഹര്‍ജി തള്ളി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ഹോർമുസിൽ കത്തുന്നത് കപ്പലുകൾ മാത്രമല്ല; ഇന്ത്യൻ അന്തസ്സുമാണ്

'സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ'; പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ്‌ അല്ല; വിമർശിച്ച് ആർ ശ്രീലേഖ