മലയാള വാര്‍ത്ത ചാനല്‍ യുദ്ധത്തില്‍ വീണ്ടും അട്ടിമറി; 24 ന്യൂസിനെ വീഴ്ത്തി റിപ്പോര്‍ട്ടര്‍ ചാനല്‍; ബാര്‍ക്കില്‍ തകര്‍ന്നടിഞ്ഞ് മനോരമയും മാതൃഭൂമിയും; ഏറ്റവും പിന്നില്‍ മീഡിയ വണ്‍

മലയാള വാര്‍ത്ത ചാനല്‍ യുദ്ധത്തില്‍ വീണ്ടും അട്ടിമറി. വര്‍ഷങ്ങളായി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന 24 ന്യൂസിന് പ്രേക്ഷക പിന്തുണയില്‍ വന്‍ വീഴച്ച. ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ അളവ് കണക്കാക്കുന്ന ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) 24 ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് വീണു.

റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ കുതിപ്പിലാണ് കഴിഞ്ഞ മാസം ഒന്നാം സ്ഥാനത്ത്‌വരെ എത്തിയ 24 ന്യൂസിന് അടിപതറിയത്. കഴിഞ്ഞ ആഴ്ച്ച ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച ഏഷ്യാനെറ്റ് ന്യൂസ് ഇക്കുറിയും ആ മുന്നേറ്റം നിലനിര്‍ത്തിയിട്ടുണ്ട്. 101 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ബാര്‍ക്കില്‍ ഒന്നാം സ്ഥാനത്ത്. വന്‍ കുതിപ്പ് നടത്തിയ റിപ്പോര്‍ട്ടര്‍ ടിവി 93 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തക 24 ന്യൂസ് ഇളക്കിയതിന് പിന്നാലെ ബാര്‍ക്കില്‍ വലിയ അത്ഭുതങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് 24 ന്യൂസിനെ റിപ്പോര്‍ട്ടര്‍ ടിവി അട്ടിമറിക്കുന്നത്. ടിആര്‍പിയില്‍ ഇക്കുറി 89 പോയിന്റുകള്‍ മാത്രമെ നേടാന്‍ 24 ന്യൂസിന് കഴിഞ്ഞിട്ടുള്ളൂ. മലയാളത്തിലെ ന്യൂസ് ചാനല്‍ യുദ്ധത്തില്‍ വന്‍കിട മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകളെ റിപ്പോര്‍ട്ടര്‍ ചാനല്‍ വീഴ്ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച് ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് ചാനല്‍ നടത്തുന്നത്.

ഇത്തവണയും മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 49 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 39 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് മാതൃഭൂമി ന്യൂസാണ് നിലവിലുള്ളത്.

സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറി ടിആര്‍പിയില്‍ ഒരു സ്ഥാനം ഉയര്‍ത്തിയിട്ടുണ്ട്. 20 പോയിന്റുമായി ജനം ആറാം സ്ഥാനത്താണ് നിലവിലുള്ളത്. ഏഴാം സ്ഥാനത്ത്
സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 19 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ.

ഏട്ടാം സ്ഥാനത്ത് ന്യൂസ് 18 മലയാളമാണ്, 16 പോയിന്റാണ് ചാനല്‍ ബാര്‍ക്കില്‍ നേടിയിരിക്കുന്നത്. ഏറ്റവും പിന്നില്‍ ജമാ-അത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണാണ്. ഒമ്പതാം സ്ഥാനത്തുള്ള ചാനലിന് ബാര്‍ക്കില്‍ കേവലം 13 പോയിന്റുകള്‍ മാത്രമെ നേടാന്‍ സാധിച്ചിട്ടുള്ളൂ. പുതുതായി ആരംഭിച്ച് 24/7 ചാനലിന് ബാര്‍ക്കില്‍ ഇടം പിടിക്കാനേ സാധിച്ചിട്ടില്ല.

Latest Stories

'മിഷൻ സക്സസ്'; പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി, ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

IND vs ENG: : ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇം​ഗ്ലീഷ് സൂപ്പർ താരം പുറത്ത്

ഷൂട്ടിങ്ങിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവം; സംവിധായകൻ പാ രഞ്ജിത്ത് ഉൾ‌പ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

IND vs ENG: “ബുംറ ഭായിയും ജഡ്ഡു ഭായിയും ബാറ്റ് ചെയ്തപ്പോൾ അവരുടെ മേൽ സമ്മർദ്ദം വരുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു”; അവസാന നിമിഷം വരെ ജയിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്ന് ഗിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ-മെയിലിൽ നിന്ന് വ്യാജ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്

IND vs ENG: “നിങ്ങളുടെ വിക്കറ്റിന് വില കൽപ്പിക്കണമെന്ന് ആ രണ്ട് കളിക്കാർ കാണിച്ചുതന്നു”: യുവ ഇന്ത്യൻ ബാറ്റർമാർ അവരെ കണ്ടു പഠിക്കണമെന്ന് ഇതിഹാസം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, അറിയിച്ചത് ആക്ഷൻ കൗൺസിൽ

27 റൺസിന് ഓൾഔട്ട്!!, ചരിത്രം സൃഷ്ടിച്ച് സ്റ്റാർക്കും ബോളണ്ടും, റെക്കോർഡ് നാണക്കേടിൽനിന്ന് ഒരു റൺസിന് രക്ഷപ്പെട്ട് വിൻഡീസ്; ടെസ്റ്റ് ക്രിക്കറ്റിലെ ഒരു വിചിത്ര ദിവസം!

മമ്മൂക്കയേയും ലാലേട്ടനെയും കുറിച്ച് പറയുന്ന ആ സീൻ യഥാർഥത്തിൽ നടന്നത്, എവിടെയാണ് സംഭവിച്ചതെന്ന് പറഞ്ഞ് ദിലീഷ് പോത്തൻ

'എഡിജിപി എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്'; റിപ്പോർട്ട് നൽകി ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ