നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ഇനി കെഎസ്ആര്‍ടിസി പറയും; മെട്രോ സ്‌റ്റൈലില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തോടെ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി

പൊതുജനങ്ങളുടെ യാത്രാ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കൊച്ചി മെട്രോയില്‍ നിലവിലുള്ള അലേര്‍ട്ട് സൗകര്യങ്ങള്‍ ഉള്‍പ്പെടെ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. 400 ഓര്‍ഡിനറി ബസുകളിലും 100 സൂപ്പര്‍ ഫാസ്റ്റ് ബസുകളിലുമാണ് ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ്ഥാപിക്കുക.

ഇതിനായി കെഎസ്ആര്‍ടിസി രണ്ട് വര്‍ഷത്തേക്ക് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഓഡിയോ-വിഷ്വല്‍ വിവരങ്ങളോടുകൂടിയ ഇന്റഗ്രേറ്റഡ്-ഓട്ടോമേറ്റഡ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള ലൈസന്‍സ് രണ്ട് വര്‍ഷത്തേക്ക് നല്‍കുന്നതിനായാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി ലഭിക്കും. ഓഡിയോ സിസ്റ്റത്തില്‍ പ്രധാനമായും സ്പീക്കറുകളാണ് ഉള്ളത്. ബസുകള്‍ക്കുള്ളില്‍ ഒന്നോ അതിലധികമോ സ്ഥലങ്ങളില്‍ ഡിജിറ്റല്‍ ഡിസ്പ്ലേകളും സ്ഥാപിക്കുന്നതാണ്.

സര്‍ക്കാര്‍ അധികാരികള്‍ പുറത്തിറക്കുന്ന വിവിധ പൊതു വിവരങ്ങളും ഈ സംവിധാനത്തിലൂടെ സംപ്രേഷണം ചെയ്യും. പരസ്യങ്ങള്‍ക്ക് പുറമേ ബോധവല്‍ക്കരണ സന്ദേശങ്ങള്‍, പകര്‍പ്പവകാശമുളള സിനിമാ ഗാനങ്ങള്‍, സിനിമാ രംഗങ്ങള്‍ തുടങ്ങിയവയും കരാറുകാര്‍ക്ക് പ്ലേ ചെയ്യാവുന്നതാണ്. ബസുകളുടെ എത്തിച്ചേരല്‍/പുറപ്പെടല്‍ സമയങ്ങള്‍, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ഈ സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് അറിയാനാകും.

ബസുകളില്‍ ജിപിഎസ് ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഒരു സെന്‍ട്രല്‍ സെര്‍വറുമായി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുക. സെന്‍ട്രല്‍ സെര്‍വറില്‍ നിന്നുള്ള ഡാറ്റ പിഐഎസ് ഡിസ്പ്ലേകളിലേക്ക് ലഭ്യമാക്കുന്നത് വഴിയാണ് തത്സമയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്.

Latest Stories

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ആഫ്രിക്കൻ- കരീബിയൻ ചെറിയ രാജ്യങ്ങൾക്കും താരിഫ് വർധനവ് ബാധകം; ആരെയും വിടാതെ ട്രംപ്, പത്ത് ശതമാനത്തിലധികം വ്യാപാര തീരുവ

അയാൾ എല്ലാവരുടെയും മുന്നിൽവച്ച് എന്നെ കുറ്റപ്പെടുത്തി, ഞാൻ അങ്ങനെ ചെയ്തുവെന്ന് പറഞ്ഞു, വെളിപ്പെടുത്തി നിഷ സാരം​ഗ്

മുത്തയ്യ മുരളീധരനോ ഗ്ലെൻ മഗ്രത്തോ അല്ല, തനിക്ക് ഏറ്റവും കൂടുതൽ വെല്ലുവിളിയായിരുന്ന ബോളർ ആരെന്ന് വെളിപ്പെടുത്തി ബ്രയാൻ ലാറ

ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ചു, കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് 19 കാരി