വരുമാനം കൂട്ടാനുള്ള നീക്കവുമായി കെ.എസ്.ആർ.ടി.സി

സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താഴുന്ന കെഎസ്ആർടിസിയിൽ വരുമാനം വർധിപ്പിക്കാൻ പുത്തൻ നടപടികളുമായി അധികൃതർ. സർവ്വീസുകൾ വർധിപ്പിച്ച് വരുമാനം കൂട്ടാനുള്ള നീക്കത്തിനാണ് ലക്ഷ്യമിടുന്നത്.

പ്രതിദിന വരുമാനം എട്ട് കോടിയിലെത്തിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. യൂണിറ്റുകളിൽ വേണ്ട ബസുകളുടെ എണ്ണം ആവശ്യാനുസരണം അറിയിക്കാൻ അതാത് യൂണിറ്റുകൾക്ക് നിർദേശം നൽകി കഴിഞ്ഞു.

വരുമാനം വർധിപ്പിക്കാൻ സർവ്വീസ് കൂട്ടണമെന്ന് നേരത്തെ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. കൊവിഡിന് മുമ്പ് കെഎസ്ആർടിസിയിൽ അയ്യായിരത്തോളം സർവ്വീസുകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ഇപ്പോൾ 3800 സർവ്വീസുകൾ മാത്രമാണ് കെഎസ്ആർടിസിക്കുള്ളത്.

രാവിലെ 6 മുതൽ പത്ത് വരേയും വൈകിട്ട് 3 മുതൽ 7 വരേയും സർവ്വീസുകൾ ക്രമീകരിക്കാനാണ് നിർദേശം. നിലവിലെ എട്ട് മണിക്കൂറിൽ നിന്നും ജോലി സമയവും ഉയർത്തേണ്ടിവരുമെന്നതിനാൽ അധിക ജോലി സമയത്തിന് ഒരു മണിക്കൂറിന് 75 രൂപ അലവൻസ് നൽകുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിട്ടുള്ളത്.

എന്നാൽ അനാവശ്യമായ ഡ്യൂട്ടി പരിഷ്‌കാരങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്. സിംഗിൾ ഡ്യൂട്ടി പരിഷ്‌കാരം ഏകപക്ഷീയമാണെന്നും യൂണിയനുകൾ ആരോപിച്ചു.

നിയമാനുസൃത വേതനമായ 150 രൂപ നൽകണമെന്നാണ് യൂണിയന്റെ നിർദേശം. മെയ് മാസത്തെ ശമ്പള വിതരണത്തിനായി മാനേജ്‌മെന്റ് ഇതിനകം 65 കോടി ആവശ്യപെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാരിൽ നിന്ന് ആദ്യ ഘട്ടത്തിൽ 30 കോടിയും പിന്നീട് അധിക ധന സഹായമായി 20 കോടിയും ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാൻ സാധിച്ചത്. പിന്നാലെയാണ് മെയ് മാസത്തെ ശമ്പള വിതരണത്തിന് പണം ആവശ്യപ്പെട്ടത്.

അതേസമയം എല്ലാ കാലവും ശമ്പളത്തിന് സർക്കാർ സഹായം നൽകാൻ സാധിക്കില്ലെന്ന ആന്റണി രാജുവിന്റെ നിലപാടിനെ മുഖ്യമന്ത്രിയും പിന്തുണച്ചിരുന്നു. കോർപ്പോറേഷനിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹരമാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

സുശീൽ ഖന്ന റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ സർക്കാർ മാനേജ്‌മെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസി നടത്തിപ്പ് പ്രൊഫഷണൽ മികവുള്ളവരെ ഏൽപ്പിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ നിർദേശം.

Latest Stories

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ