പ്രതിസന്ധിയെ മറികടന്ന് കെ.എസ്.ഇ.ബി; ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണമില്ല

കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രപൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വന്നതിനെ തുടര്‍ന്നുള്ള വൈദ്യുതിനിയന്ത്രണം ഇന്നുമുതല്‍ ഉണ്ടാവില്ല. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് ക്ഷാമം കെ.എസ്.ഇ.ബി മറികടക്കുന്നത്. 20 രൂപയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിദിനം ഒന്നര കോടി രൂപയാണ് അധിക ബാധ്യത. നിലവില്‍ പ്രശ്‌നമില്ലാതെ പോകാന്‍ കഴിയുമെന്നാണ് ചെയര്‍മാന്‍ ബി.അശോക് കഴിഞ്ഞ ദിവസം പറഞ്ഞത്.

ദിവസം ഒന്നരക്കോടിരൂപ അധികം ചെലവാകും. പവര്‍ എക്‌സ്ചേഞ്ചില്‍ വൈദ്യുതിയുടെ വില യൂണിറ്റിന് പരമാവധി 12 രൂപയായി കേന്ദ്ര റെഗുലേറ്ററി കമ്മിഷന്‍ നിയന്ത്രിച്ചിട്ടുണ്ട്. എന്നാലിത് മാനിക്കേണ്ടതില്ലെന്നാണ് വൈദ്യുതിബോര്‍ഡിന്റെ തീരുമാനം. 20 രൂപവരെ നല്‍കാന്‍ ബോര്‍ഡ് തയ്യാറാകുന്നത് കൂടിയ വില കൊടുത്താല്‍ വൈദ്യുതി ലഭിക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ്.

പ്രതിസന്ധി നീണ്ടാല്‍ അതിന്റെ ബാധ്യത വ്യാവസായിക ഉപഭോക്താക്കള്‍ക്ക് മാത്രമായി ഏറ്റെടുക്കാനാവില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഗാര്‍ഹിക മേഖലയില്‍ ഭാവിയിലും നിയന്ത്രണം വേണ്ടിവരും.

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി