കോട്ടയം നഗരസഭ യു.ഡി.എഫിന്; എല്‍.ഡി.എഫ് അവിശ്വാസപ്രമേയ നീക്കം പാളി, ജയം ഒറ്റ വോട്ടിന്

കോട്ടയം നഗരസഭ ഭരണം യു.ഡി.എഫിന്. ഒറ്റ വോട്ടിന്റെ വ്യത്യാസത്തിലാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. 21 നെതിരെ 22 വോട്ടുകള്‍ നേടിയാണ് ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഒരു സി.പി.എം അംഗം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നതാണ് യു.ഡി.എഫിന് ഗുണം ചെയ്തത്.

തുടക്കത്തില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 22, ബിജെപി 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. അദ്ധ്യക്ഷ സ്ഥാനം വാഗ്ദാനം നല്‍കിയാണ് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യനെ കൂടെകൂട്ടിയത്. ഇതോടെയാണ് കോണ്‍ഗ്രസ് അംഗസംഖ്യ 22 ആയത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് ഭരണം നേടി. എന്നാല്‍ ഭരണസമിതിയിലെ ഭിന്നത ചൂണ്ടിക്കാട്ടി യു.ഡി.എഫിനെതിനെതിരെ എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. ബിജെപി പിന്തുണയോടെയാണ് അവിശ്വാസം പാസ്സായത്.

അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷനേതാവ് ഷീജ അനിലും, ബിജെപിക്കായി റീബാ വര്‍ക്കിയുമാണ് മത്സരിച്ചത്. കഴിഞ്ഞ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലും ഇവര്‍ തന്നെയാണ് മത്സരിച്ചത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു