കൂടത്തായി കൊലപാതക പരമ്പര; റിമാന്‍ഡ് കാലാവധി അവസാനിച്ച ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും ജയിലിലേക്കയച്ചു, സിലിയുടെ മരണത്തിലും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും ജയിലേക്കയച്ചു. ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് ജയിലിലേക്ക് അയച്ചത്. ശനിയാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കിയത്. പൊലീസിനെക്കുറിച്ച് പരാതികളില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. പ്രതികളുമായി സംസാരിക്കാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ജോളിയുമായി രഹസ്യമായി സംസാരിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. തുടര്‍ന്ന് സംസാരിക്കാതെ മടങ്ങിയ അഭിഭാഷകര്‍ ശനിയാഴ്ച കോടതിയില്‍ പരാതി നല്‍കുമെന്ന് അറിയിച്ചു.

അതിനിടെ, ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ കൊലപാതകത്തിലും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. നേരത്തെ ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തില്‍ മാത്രമാണ് ജോളിയെ അറസ്റ്റ് ചെയ്തിരുന്നത്. കൊലപാതകപരമ്പരയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തിച്ചപ്പോള്‍ ജോളി പ്രതികരിച്ചു. സിലിയുടെ കൊലപാതകത്തില്‍ എം.എസ്. മാത്യുവിനെയും അറസ്റ്റ് ചെയ്യുന്നതിനായി ശനിയാഴ്ച അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും.

Latest Stories

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും