കോടഞ്ചേരി മിശ്രവിവാഹം; ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് ജോയ്‌സ്‌ന, നടപടി പിതാവിന്റെ ഹേബിയസ് കോര്‍പ്പസില്‍

കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ഡിവൈഎഫ്‌ഐ നേതാവ് ഷെജിനു ജോയ്‌സ്‌നയും ഹൈക്കോടതിയില്‍ ഹാജരാകും. മിശ്രവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ജോയസ്‌നയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജോയ്‌സ്‌നയെ കാണാനില്ലെന്ന് ആരോപിച്ച് പിതാവ് നല്‍കിയ ഹേബിയസ്‌കോര്‍പ്പസിലാണ് നടപടി. ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദ്ദേശം.

ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മകളെ കാണാനില്ലെന്ന് പിതാവ് നേരത്തെ പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് താമരശ്ശേരി കോടതിയിലെത്തി തന്റെ ഇഷ്ടപ്രകാരം വീട്ടില്‍ നിന്നിറങ്ങിയതാണെന്ന് ജോയ്‌സ്‌ന അറിയിച്ചിരുന്നു. ആരും തട്ടിക്കൊണ്ടുപോകുകയോ ബലം പ്രയോഗിക്കുകയോ ചെയ്തിട്ടില്ല. ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോന്നതെന്നുമാണ് ജോയ്‌സ്‌ന പറഞ്ഞത്.

മകളെ തട്ടിക്കൊണ്ടുപോയതാണ്. ചതിയില്‍ പെടുത്തുകയായിരുന്നുവെന്നും, സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നുമാണ് പിതാവ് ജോസഫ് പറഞ്ഞത്. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ വിവാഹത്തിനെതിരെ ലൗ ജിഹാദ് ആരോപണങ്ങള്‍ ഉയരുകയും വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. വിവാദങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ തങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഷെജിന്‍ രംഗത്തെത്തിയിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ