കൊടകര കുഴല്‍പ്പണ കേസ്; ഒന്നും അറിയില്ലെന്ന് ഇന്‍കം ടാക്‌സ്; തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയെന്ന് പൊലീസ്

കൊടകര കുഴല്‍പ്പണ കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാദം ശരിയല്ലെന്ന് പൊലീസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് 41 കോടി രൂപ കുഴല്‍പ്പണമായി എത്തിയതായി ഇന്‍കം ടാക്‌സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

കൊടകര കുഴല്‍പ്പണ കേസിനെ കുറിച്ച് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലിനോട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. തങ്ങള്‍ക്ക് സംഭവത്തെ പറ്റി കേട്ടുകേള്‍വിയേ ഉള്ളൂവെന്നും കുടുതല്‍ ഒന്നും അറിയില്ലെന്നായിരുന്നു ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ദേബ് ജ്യോതി ദാസ് പറഞ്ഞത്.

എന്നാല്‍ കേസില്‍ വ്യക്തമായ റിപ്പോര്‍ട്ട് ഇന്‍കം ടാക്‌സിനും തിരഞ്ഞെടുപ്പ് കമ്മീഷനും എന്‍ഫോഴ്‌സ്‌മെന്റിനും നല്‍കിയിരുന്നതായാണ് പൊലീസ് നല്‍കുന്ന മറുപടി. ബിജെപിയുടെ പ്രചരണത്തിനായി കൊണ്ടുവന്ന കുഴല്‍പ്പണം കൊടകരയില്‍ കൊള്ളയടിച്ചതും അതില്‍ 1 കോടി 56 ലക്ഷം രൂപ കണ്ടെത്തിയതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇന്‍കം ടാക്‌സിന്റെ പ്രതികരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കേസില്‍ മൂന്ന് റിപ്പോര്‍ട്ടുകളാണ് നല്‍കിയിട്ടുള്ളത്. കര്‍ണാടക അതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് അഞ്ച് ശ്രോതസുകളിലൂടെയാണ് പണമെത്തിയത്. ഇതില്‍ ഒരു ശ്രോതസില്‍ നിന്നുള്ള പണമാണ് കൊള്ളയടിക്കപ്പെട്ടത്.

Latest Stories

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ