കൊച്ചി മെട്രോ സ്റ്റേഷനും ലുലു മാളും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം പൂര്‍ത്തിയാകുന്നു; കൊച്ചിക്കാര്‍ക്ക് ഇനി ഷോപ്പിംഗ് കുറച്ചുകൂടി എളുപ്പം

കൊച്ചി മെട്രോയുടെ ഇടപ്പള്ളിയിലെ സ്റ്റേഷന്‍ ലുലു മാളുമായി ബന്ധിപ്പിക്കുന്നു. മെട്രോ സ്‌റ്റേഷനെയും ലുലുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റീല്‍ പാലത്തിന്റെ നിര്‍മ്മാണം ഏതാണ്ട് അന്തിമഘട്ടത്തിലാണ്.

മെട്രോ സ്‌റ്റേഷനുകളെ ബിസിനസ് ഹൗസുകളുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ആശയം നേരത്തെ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ഇത് ആദ്യം നടപ്പാക്കുന്നത് ലുലു മാളാണ്. പാലം നിര്‍മ്മിക്കുന്നതിനുള്ള കരാറില്‍ ലുലുവും കൊച്ചി മെട്രോയുടെ നടത്തിപ്പുകാരായ കെഎംആര്‍എലും എത്തിച്ചേര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞയിടക്ക് പാലത്തിന്റെ നിര്‍മ്മാണം നടത്തിയത്.

നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത് കെഎംആര്‍എല്‍ ആണെങ്കിലും അതിന്റെ ചെലവ് വഹിക്കുന്നത് ലുലു മാളാണ്. പാലം നിര്‍മ്മാണത്തിന്റെ ചെലവുകള്‍ക്കായി ലുലു കെഎംആര്‍എല്ലിന് 50 ലക്ഷം രൂപയാണ് നല്‍കിയത്.

പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ പിന്നെ ലുലു ഹൈപ്പര്‍ മാര്‍ട്ടില്‍നിന്നും മറ്റും സാധനങ്ങള്‍ വാങ്ങി വരുന്നവര്‍ക്ക് ട്രോളിയുമായി മെട്രോ സ്‌റ്റേഷന്‍ വരെ പോകാന്‍ സാധിക്കും. ലുലുവിലേക്ക് കാര്‍ കൊണ്ടു വരുന്നത് ഒഴിവാക്കാനും അതുവഴിയായി വഴിയിലെ ട്രാഫിക്ക് കുറയ്ക്കാനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

ലുലുവിനെ കൂടാതെ മെട്രോ റൂട്ടിലുള്ള മൂന്നോളം സ്ഥാപനങ്ങള്‍ ഇതേ രീതിയില്‍ പാലം നിര്‍മ്മിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാലം നിര്‍മ്മിക്കാനായി നേരത്തെ പിവിഎസ് ആശുപത്രി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കെട്ടിടത്തിന്റെ സ്ട്രക്ച്ചറില്‍ മാറ്റം വരുത്തേണ്ടി വരും എന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍