പലസ്തീന്‍ ജനതയ്ക്കു മേല്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം എതിര്‍ക്കപ്പെടണം; ഹമാസിന്റെ നടപടിയും അപലപനീയമെന്ന് കെ.എം അഭിജിത്ത്

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പലസ്തീന്‍ ജനതയ്ക്കു മേല്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം എതിര്‍ക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്  കെ. എം അഭിജിത്ത്. ഒന്നുമറിയാത്ത നിഷ്‌കളങ്കരുടെ  ജീവനെടുക്കുന്ന ഹമാസിന്റെ നടപടിയും അപലപനീയമാണെന്നും അഭിജിത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.

കേരളത്തില്‍ പല മതങ്ങളുടെ പേരില്‍ യഥാര്‍ത്ഥ മുഖത്തോടെയോ, മുഖംമൂടിയണിഞ്ഞോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വര്‍ഗീയത പടര്‍ത്താനുള്ള ചില സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ ഇതിനേക്കാളൊക്കെ അപകടകാരമാണെന്നും അഭിജിത്ത് പറഞ്ഞു. മത-വര്‍ഗീയതയുടെ വേര്‍തിരിവ് സൃഷ്ടിക്കാന്‍ കടന്നുവരുന്നവരോട് ജാഗ്രത പുലര്‍ത്തണമെന്നും അഭിജിത്ത് പറഞ്ഞു.

അഭിജിത്തിനന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; 

പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം എതിര്‍ക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. എന്നാല്‍ ഇസ്രായേലിനെ അക്രമത്തിന്റെ വഴിയിലൂടെ തന്നെ ‘ഹമാസ്’ നേരിടുമ്പോള്‍ ഒന്നുമറിയാത്ത നിഷ്‌കളങ്കരുടെ കൂടെ ജീവനെടുക്കുപ്പെടുകയാണ് ഹമാസിന്റെ നടപടിയും അപലപനീയമാണ്.

ഇതിനേക്കാളൊക്കെ അപകടകാരികളാണ് കേരളത്തില്‍ പല മതങ്ങളുടെ പേരില്‍ യഥാര്‍ത്ഥ മുഖത്തോടെയോ, മുഖംമൂടിയണിഞ്ഞോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വര്‍ഗീയത പടര്‍ത്താനുള്ള ചില സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍.

പ്രിയപ്പെട്ടവരെ ജാഗ്രത പുലര്‍ത്തുക., നമുക്കിടയിലേക്ക് മത-വര്‍ഗീയതയുടെ വേര്‍തിരിവ് സൃഷ്ടിക്കാന്‍ കടന്നുവരുന്നവരെ തിരിച്ചറിയുക…!
പലസ്തീന്‍ ജനതയോട് ഐക്യപ്പെടുന്നു. അക്രമം കൊണ്ട് മറ്റുള്ളവരുടെ ജീവനെടുക്കുന്ന ഇസ്രയേല്‍, ഹമാസ് ‘അക്രമണ’ നടപടികള്‍ അപലപിക്കുന്നു.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി