നിയമസഭയില്‍ തനിക്ക് ഒരു വനിതാ കൂട്ടാളിയുണ്ടാകും, ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.കെ രമ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആര്‍എംപിഐ നേതാവും എംഎല്‍എയുമായ കെകെ രമ. നിയമസഭയില്‍ തനിക്ക് ഒരു വനിതാ കൂട്ടാളിയുണ്ടാകുമെന്ന് കെ കെ രമ പറഞ്ഞു.

ഇന്നലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചുത്. പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരികബന്ധം പരിഗണിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് ഉമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിടി തോമസ് തൃക്കാക്കരയില്‍ ജയിച്ചു കയറിയത്. ഇന്ന് രാവിലെ പിടി തോമസിന്റെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ഉമ തോമസ് ഔദ്യോഗിക പ്രചരണം ആരംഭിച്ചു.

പഠനകാലത്ത് സജീവ കെഎസ്‌യു പ്രവര്‍ത്തകയായിരുന്നു. മഹാരാജാസ് കോളേജ് യൂണിയന്‍ വൈസ് ചെയര്‍ പേഴ്സണായും ഉമ ചുമതല വഹിച്ചിട്ടുണ്ട്. ആസ്റ്റര്‍ മെഡിസിറ്റി ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് മാനേജരാണ് നിലവില്‍ ഉമ തോമസ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ