കിറ്റെക്‌സ് എം.ഡി പരസ്യമായി അപമാനിക്കുന്നു; അവകാശലംഘനത്തിന് നോട്ടീസ് നല്‍കി ശ്രീനിജന്‍ എം.എല്‍.എ

കിറ്റെക്‌സ് എംഡി സാബു ജേക്കബിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. പരസ്യമായി തന്നെ അപമാനിക്കുന്നുവെന്ന് കാട്ടിയാണ് ശ്രീനിജന്‍ നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ മാസം കിറ്റക്‌സില്‍ ഉണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നാണ് പരാതി. എംഎല്‍എ എന്ന ഭരണഘടനാ പദവിയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് സമ്മതിക്കാത്ത തരത്തിലാണ് സാബു ജേക്കബിന്റെ പെരുമാറ്റമെന്നും ശ്രീനിജന്‍ പറയുന്നു.

കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ പൊലീസ് ജീപ്പ് കത്തിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചയിലാണ് സാബു ജേക്കബ് ശ്രീനിജനെതിരെ സംസാരിച്ചത്. കഴിഞ്ഞ മാസം 26ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് കുന്നത്തുനാട് എംഎല്‍എ ശ്രീനിജനെതിരെ സാബു ജേക്കബ് അപമാനിച്ചത്. നമുക്ക് ഏതെങ്കിലും മാന്യനായ ആളുകളോട് സംസാരിക്കാം എന്നും നമ്മളോട് തുല്യരായ ആളുകളുമായി വേണം സംസാരിക്കാനെന്നുമായിരുന്നു സാബു ജേക്കബിന്റെ പരാമര്‍ശം.

അയാള്‍ എനിക്ക് എംഎല്‍എ അല്ലെന്നും ശ്രീനിജനാണെന്നും എനിക്കയാളോട് സംസാരിക്കേണ്ട ആവശ്യമില്ലെന്നും, എനിക്ക് അയാളുടെ സൂക്കേട് തീര്‍ക്കാന്‍ സമയമില്ലെന്നുമായിരുന്നു സാബുവിന്റെ വാക്കുകള്‍. ചര്‍ച്ചയുടെ ഡിജിറ്റല്‍ പകര്‍പ്പ് അടക്കമാണ് ശ്രീനിജന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ