ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ആർഎസ്എസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ സർവകലാശാല വൈസ് ചാൻസലർമാർക്കും ക്ഷണം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ‘ശിക്ഷ സംസ്‌കൃതി ഉത്തൻ ന്യാസ്’ എന്ന സംഘടന നടത്തുന്ന പരിപാടിയിലേക്കാണ് ക്ഷണം. ഈ മാസം 25 മുതൽ 28 വരെ കാലടിയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവർ ഇതിൽ പങ്കെടുക്കും.

ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കുന്നതിനും പരമ്പരാഗത വിജ്ഞാന സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗ രേഖ തയ്യാറാക്കലാണ് പരിപാടിയുടെ അജണ്ട. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത 300 ഓളം വിദ്യാഭ്യാസ വിചക്ഷണരും മുതിർന്ന ഉദ്യോഗസ്ഥരും ആത്മീയ സംഘടനകളും പരിപാടിയുടെ ഭാഗമാകും.

27നു വൈകിട്ട് നടക്കുന്ന ‘വിദ്യാഭ്യാസത്തിലെ ഭാരതീയ പരിപ്രേക്ഷ്യം’ എന്ന വിഷയത്തിലാണ് വിസിമാരുടെ ചർച്ചയുണ്ടാകുക. കേരളത്തിലെ വിസിമാരെ കൂടാതെ വിസിമാരെ കൂടാതെ കേന്ദ്ര സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, എഐസിടിഇ ചെയർപേഴ്‌സൺ ടിജി സീതാറാം, യുജിസി വൈസ് ചെയർപേഴ്‌സൺ, നാക് ഡയറക്ടർ തുടങ്ങിയവർ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

അടുത്ത പത്ത് വർഷത്തിനപ്പുറത്തേക്ക് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം എങ്ങനെയാകണമെന്നാണ് ചർച്ച ചെയ്യുകയെന്ന് സംഘടനയുടെ കേരള ഘടകം പ്രസിഡന്റ് ഡോ. എൻ സി ഇന്ദുചൂഡൻ പറഞ്ഞു.’രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ അവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാരെയും വൈസ്ചാൻസലർമാരെയും ഞങ്ങൾ വിളിച്ചിട്ടില്ല. അർത്ഥവത്തായ സംഭാവനകൾ നൽകാൻ സാധിക്കുന്നവരെയാണ് ക്ഷണിച്ചത്’, ന്യാസിന്റെ ദേശീയ സെക്രട്ടറി അതുൽ കോതാരി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Latest Stories

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”

എംജി സർവകലാശാലയുടെ ഓണററി ഡോക്ട‌റേറ്റ് നടൻ മമ്മൂട്ടിക്ക്

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യം'; വിമർശിച്ച് വി ഡി സതീശൻ

ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ

'രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? വിവാദത്തിന്റെ അടിസ്ഥാനമെന്താണ്?'; ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്ന് വി ഡി സതീശൻ