'ഇന്‍തിഫാദ' ഇസ്രയേലിനെതിരെ പാലസ്തീന്‍ ഉപയോഗിക്കുന്ന പദം; ആ പേര് കലോത്സവത്തിന് വേണ്ട; ഉത്തരവിറക്കി കേരള സര്‍വകലാശാല വിസി

കേരള സര്‍വകലാശാല കലോത്സവത്തിന് നല്‍കിയ പേര് വിലക്കി ഉത്തരവിറക്കി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. ‘ഇന്‍തിഫാദ’ എന്ന പേര് ഇസ്രയേലിനെതിരെ പാലസ്തീന്‍ ഉപയോഗിക്കുന്നതാണെന്നും. കലോത്സവത്തില്‍ ഇതു ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് പേര് വിലക്കിയിരിക്കുന്നത്.

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിസി റജിസ്ട്രാറോട് നേരിട്ട് വിശദീകരണം തേടിയിരുന്നു. റജിസ്ട്രാര്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറോടും േകരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനോടും വിശദീകരണം തേടി. തുടര്‍ന്നാണ് കലോല്‍സവത്തിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ‘ഇന്‍തിഫാദ’ എന്ന പേര് ഒഴിവാക്കണമെന്ന് വിസി ഉത്തരവിറക്കിയിരിക്കുന്നത്.

‘ഇന്‍തിഫാദ’യ്ക്ക് കലയുമായോ സംസ്‌കാരമായോ ബന്ധമില്ലെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷിക്കെന്ന ബിരുദ വിദ്യാര്‍ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മാര്‍ച്ച് ഏഴു മുതലാണ് കലോല്‍സവം ആരംഭിക്കുന്നത്.

Latest Stories

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

നീ പോടാ, ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുത്; പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം; ചാനല്‍ ചര്‍ച്ചയില്‍ നേരിട്ട് ഏറ്റുമുട്ടി ക്ഷമയും ശ്രീജിത്ത് പണിക്കരും, വീഡിയോ വൈറല്‍

മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം