ദേശീയ പൗരത്വ രജിസ്റ്റര്‍: കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സംസ്ഥാനങ്ങളുടെ യോഗം ഇന്ന്; കേരളം പങ്കെടുക്കും

സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍) എന്നിവ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗത്തില്‍ കേരളം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന ചീഫ് സെക്രട്ടറിമാരും സെന്‍സസ് ഡയറക്ടര്‍മാരുമാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. ഡല്‍ഹിയിലെ അംബേദ്കര്‍ ഭവനില്‍ നടക്കുന്ന യോഗത്തി
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എ കെ ഭല്ല എന്നിവര്‍ അദ്ധ്യക്ഷത വഹിക്കും.

എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ബംഗാളില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ പോലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളും എന്‍പിആര്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിട്ടില്ല. കേരളവും ബംഗാളും എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ തത്കാലം നിര്‍ത്തിവെക്കുകയാണ് ചെയ്തതെന്നാണ് ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയാണ് എന്‍പിആറിനായി വിവരം ശേഖരിക്കേണ്ടത്. നിലപാട് എടുക്കാന്‍ മാര്‍ച്ച് വരെ സമയമുണ്ട്. എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ല. എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ വിജ്ഞാപനം ചെയ്ത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ അവയും ഉള്‍പ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Latest Stories

'വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം, ആയമ്മ 2023 ൽ തന്നെ കേരളത്തിൽ എത്തിയിട്ടുണ്ട്'; സന്ദീപ് വാര്യർ

'കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം, ആഭാസ സമരത്തിന് പൊലീസും സർക്കാരും കൂട്ട് നിന്നു'; വി ഡി സതീശൻ

സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്, ആര്‍ലേക്കര്‍ അല്ലെന്ന് വിസിമാര്‍ ചിന്തിക്കണം; കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് എസ്എഫ്‌ഐ

രജനി പടം ഒന്നാമത്, മോഹൻലാൽ ചിത്രവും ലിസ്റ്റിൽ, പ്രേക്ഷകർ എറ്റവുമധികം കാത്തിരിക്കുന്ന സിനിമകൾ ഇവയാണ്

'ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാൻ പറ്റുന്നതായിരിക്കണം, അല്ലാത്തവ വേണ്ട'; ഉത്തരവിട്ട് ഉപഭോക്തൃ കോടതി

കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നല്‍കില്ല; തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് സിപിഎം

പാക് നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ, അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തിയത് നടിയുടെ അപ്പാർട്ട്മെന്റിൽ‌ നിന്ന്

കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി; കീം പരീക്ഷഫലം റദ്ധാക്കി ഹൈക്കോടതി

പണിമുടക്ക് ദിനത്തിൽ വീട്ടിൽ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന് മന്ത്രി വി ശിവൻകുട്ടി; വീഡിയോ

കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ