ഈസ്റ്റര്‍ കാലത്ത് കേരള ആര്‍ടിസിയുടെ തീവെട്ടിക്കൊള്ള; ടിക്കറ്റ് നിരക്ക് 40 ശതമാനം വരെ ഉയര്‍ത്തും; കുറഞ്ഞ നിരക്കില്‍ ആളെപിടിക്കാന്‍ കര്‍ണാടകയുടെ അംബാരി ഉത്സവ്

ഈസ്റ്റര്‍ അവധിക്കാലത്ത് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി കോര്‍പറേഷന്‍. പതിവ് സര്‍വീസുകളില്‍ 40 ശതമാനം വരെ ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മാര്‍ച്ച് 26 മുതല്‍ 29 വരെ ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കും 30 മുതല്‍ ഏപ്രില്‍ 1 വരെ നാട്ടില്‍ നിന്ന് തിരിച്ചുമുള്ള സര്‍വീസുകളിലാണ് അധിക നിരക്ക്. കഴിഞ്ഞ വര്‍ഷം ഓണം, ക്രിസ്മസ്, ദീപാവലി സീസണുകളില്‍ 30% വരെ അധിക നിരക്കാണ് ഈടാക്കിയിരുന്നത്. ഇതാണു 40% ആക്കി ഉയര്‍ത്തിയത്.

സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫ്‌ലെക്‌സി നിരക്കിനു പുറമേ എന്‍ഡ് ടു എന്‍ഡ് ടിക്കറ്റു നിരക്കാണു സ്‌പെഷല്‍ ബസുകളില്‍ ഈടാക്കുക. ബെംഗളൂരുവില്‍ നിന്നു കോഴിക്കോടേക്കുള്ള സ്‌പെഷല്‍ ബസില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ബത്തേരി വരെ യാത്ര ചെയ്യുന്നവരും കോഴിക്കോട് വരെയുള്ള നിരക്ക് നല്‍കേണ്ടിവരും. ഇതാണ് എന്‍ഡ് ടു എന്‍ഡ് ടിക്കറ്റ്.

കെഎസ്ആര്‍ടിസി നിരക്ക് ഉയര്‍ത്തുന്നതോടെ ഇക്കുറിയും കര്‍ണാടക ആര്‍ടിസിക്ക് ചാകരയാകുമെന്നാണ് റിപ്പോര്‍ട്ടകള്‍. ഫ്‌ലെക്‌സി പ്രകാരം നിരക്ക് ഉയര്‍ത്തിയപ്പോള്‍ തിരക്കേറിയ റൂട്ടുകളിലെ എസി സര്‍വീസുകളില്‍ കര്‍ണാടക ആര്‍ടിസിയേക്കാള്‍ കേരള ആര്‍ടിസി ബസുകളിലെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്.

കര്‍ണാടക ആര്‍ടിസിയുടെ ബെംഗളൂരു-എറണാകുളം (ഹൊസൂര്‍, സേലം വഴി) അംബാരി ഉത്സവില്‍ 2016 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടിലോടുന്ന കേരള ആര്‍ടിസി സ്വിഫ്റ്റ് ഗജരാജ എസിയില്‍ 2160 രൂപയാണ് നിരക്ക്. ഇതോടെ കേരള ആര്‍ടിസിയെ ജനം കൈയൊഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Latest Stories

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം