കുട്ടികളുടെ പിതൃത്വം തെളിയിക്കാനുള്ള കുറുക്കുവഴിയായി ഡി.എന്‍.എ ടെസ്റ്റ് ഉപയോഗിക്കാൻ കഴിയില്ല; കുട്ടികളെ അവഹേളിക്കുന്നതിനു തുല്യമാണതെന്നും ഹൈക്കോടതി

കുട്ടികളുടെ പിതൃത്വം തെളിയിക്കാനുള്ള കുറുക്കുവഴിയായി ഡി.എന്‍.എ ടെസ്റ്റ് പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഡിഎന്‍എ ടെസ്റ്റിലൂടെ അച്ഛനാരെന്ന് പരിശോധന നടത്തി കുട്ടികളെ അവഹേളിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. 77, 68 വയസുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ വഴക്കിനെ തുടര്‍ന്ന് കുടുംബകോടതിയിലെത്തിയ കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹമോചനമാണ് ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നത്. ഇവരുടെ മൂന്നു കുട്ടികളുടെയും പിതാവ് മറ്റൊരാളാണെന്ന് ഭാര്യ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടത്.

പ്രായപൂര്‍ത്തിയായ കുട്ടികളുടെ പിതൃത്വം തെളിയിക്കപ്പെടാന്‍ ഡി.എന്‍.എ പരിശോധന വേണമെന്ന ആവശ്യം കുടുംബകോടതി സമ്മതിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതും നിരസിക്കപ്പെട്ടു.

പ്രായപൂര്‍ത്തിയായ മൂന്ന് കുട്ടികളുടെ പിതൃത്വമാണ് തെളിയിക്കപ്പെടേണ്ടതെന്നതും, വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞതിനു ശേഷമാണ് വിവാഹമോചനത്തിന് ഭര്‍ത്താവ് ഹര്‍ജി നല്‍കിയതെന്നതും ഹൈക്കോടതി നിരീക്ഷിച്ചു. ഒഴിവാക്കാന്‍ പറ്റാത്ത കേസുകളില്‍ മാത്രമേ ഡി.എന്‍.എ പരിശോധന പറ്റൂ എന്നാണ് സുപ്രീം കോടതിയുടെ അഭിപ്രായം. ഇവിടെ അതിന്റെ ആവശ്യമില്ലെന്ന് കേസിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് ഹൈക്കോടതി വ്യക്തമാക്കി.

കുട്ടികളുടെ അന്തസ്സും സല്‍പ്പേരും നിലനിര്‍ത്തണം. ഡി.എന്‍.എ പരിശോധന അവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. അവരുടെ സ്വകാര്യത കൂടി സംരക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ പരിശോധനയിലൂടെ അവരെ അവഹേളിക്കുന്നതിന് തുല്യമായിരിക്കുമെന്നാണ് ഹൈക്കോടതിയുടെ നിഗമനം.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം