കേരളം തകരണമെന്ന് ആഗ്രഹിച്ചവര്‍ നിരാശപ്പെടുന്ന വളര്‍ച്ച; പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി; പ്രോഗ്രസ് റിപ്പോര്‍ട്ട് നാളെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ഷികാഘോഷ സമാപന റാലിയില്‍ ഈ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കുറച്ചു കാര്യങ്ങള്‍ മാത്രമാണ് ഇനി ചെയ്യാനുള്ളത്. അടുത്ത വര്‍ഷത്തിനുള്ളില്‍ മുഴുവനും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വാഗ്ദാനങ്ങള്‍ പാലിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നത് മറ്റ് എവിടെയും ഇല്ല. നമ്മുടെ നാടും ജനങ്ങളും പ്രകടിപ്പിച്ച ഐക്യവും ഒരുമയും അതാണ് അസാധ്യമെന്ന് കരുതിയ പലതും സാധ്യമാക്കുന്നതിലേക്ക് ഇടയാക്കിയത്.

കേരളം തകരണം എന്ന് ആഗ്രഹിച്ചവര്‍ നിരാശപ്പെടുന്ന വളര്‍ച്ചയാണ് കേരളത്തിന് നേടാനായത്. എന്നാല്‍ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ടായി. ഏതൊരു സംസ്ഥാനത്തിന്റെ വരുമാനം സംസ്ഥാനത്തിന്റെ മാത്രം വരുമാനം അല്ല. അതിനോടൊപ്പം കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന വിഹിതമുണ്ടെന്നും അദേഹം പറഞ്ഞു.

Latest Stories

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം

'അമ്മ'യിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല; രമേശ് പിഷാരടി

തിരിച്ചറിയൽ കാർഡുകളുടെ കൂമ്പാരത്തിനിടയിൽ നഷ്ടപ്പെടുന്ന ഇന്ത്യൻ പൗരത്വത്തിന്റെ രാഷ്ട്രീയം; പാസ്‌പോർട്ടുപോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെങ്കിൽ, ആരാണ് ഇന്ത്യൻ പൗരൻ?

മുല്ലപ്പെരിയാർ സുരക്ഷ സമിതി; കേരളത്തിന്റെ പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്

തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ