ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധം ഉയരുന്നുണ്ട്; ബജറ്റിലേതു നിര്‍ദേശങ്ങള്‍ മാത്രം; അന്തിമതീരുമാനം ചര്‍ച്ചകളുടെ അടിസ്ഥാനത്തിലെന്ന് ഗോവിന്ദന്‍

സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു. ബജറ്റിലേതു നിര്‍ദേശങ്ങളാണ്. ചര്‍ച്ചകള്‍ നടത്തിയാവും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് ഗോവിന്ദന്‍ പറഞ്ഞു. കേരളം ഉയര്‍ത്തുന്ന ബദല്‍ വികസന മാതൃകയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ അതിനെ പിന്തുണയ്ക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.

ഇന്ധന വില ഉയരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണ്. അതു മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു. കേരളത്തിനു നല്‍കേണ്ട 40,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചതോടെയാണ് ഇന്ധനത്തിന് അധിക സെസ് ഏര്‍പ്പെടുത്തേണ്ടി വന്നത്.

കോവിഡ് കാലം മുന്നോട്ടുവെച്ച പ്രതിസന്ധികളുടേയും, കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കിടയിലും വളര്‍ച്ചയുടേയും, അഭിവൃദ്ദിയുടേയും പാതയിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നുവെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. അടിസ്ഥാന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക എന്ന ആഗോളവല്‍ക്കരണ നയത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഇടപെടുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ബജറ്റ് കൂടിയാണിത്.

കാര്‍ഷിക തകര്‍ച്ച പരിഹരിക്കുന്നതിനുതകുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. തേങ്ങ സംഭരണ വിലയാകട്ടെ കിലോവിന് 34 രൂപയായി ഉയര്‍ത്തുകയും ചെയ്തുവെന്നത് ശ്രദ്ധേയമാണ്. മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള ഇടപെടല്‍ വരെ ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്.

പരമ്പരാഗത വ്യവസായങ്ങളേയും, സാമൂഹ്യ സുരക്ഷാ പദ്ധതികളേയും സംരക്ഷിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. കയര്‍ ഉല്‍പന്നങ്ങളുടേയും, ചകരിയുടേയും വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപയും, കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ ലയങ്ങളുള്‍പ്പെടെ മെച്ചപ്പെടുത്തുന്നതിനുള്ള സമീപനവും എടുത്ത് പറയേണ്ടതാണ്. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിനായി 50 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

ദുര്‍ബല ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനും പ്രത്യേക ഊന്നലുണ്ടായിട്ടുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതമായി 230 കോടിയും, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന നടപടിയും ഇതിന്റെ ഭാഗമാണ്. ഇടുക്കി, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ പിന്നോക്ക മേഖലക്കായി 75 കോടി രൂപ വീതമുള്ള വികസന പാക്കേജ് പ്രഖ്യാപിച്ചതും എടുത്ത് പറയേണ്ടതാണ്.

കൊച്ചി വ്യവസായ ഇടനാഴിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം പോലുള്ളവ എടുത്തു പറയേണ്ടവയാണ്. തുറമുഖങ്ങളുടെ അടിസ്ഥാന വികസനങ്ങള്‍ക്കായി 45 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്നുള്ള കണ്‍സോഷ്യവും എടുത്തുപറയേണ്ടവയാണ്. കെഎസ്ആര്‍ടിസിക്ക് 1,031 കോടി രൂപയും നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാരം, പൈതൃക സംരക്ഷണം തുടങ്ങിയവക്കും സവിശേഷമായ പ്രാധാന്യം നല്‍കിയിട്ടുള്ള ബജറ്റാണ്.

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍