മെയ്ക് ഇന്‍ കേരളയ്ക്ക് ആയിരം കോടി; മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ നൂറ് കോടി; വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക

മെയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടി; മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ 100 കോടി; വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക ബജറ്റില്‍ വികസന പദ്ധതികള്‍ക്കായി കൂടുതല്‍ തുക അനുവദിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടിയുടെ വികസനം. വിഴിഞ്ഞം റിങ് റോഡിന് 1000 കോടിയും അനുവദിച്ചു.
മെയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടി അനുവദിച്ചു. മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ 100 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കോവളം കുട്ടനാട് കുമരകം എന്നിവിടങ്ങളില്‍ ടൂറിസം വികസനത്തിനായി തുക നീക്കിവെച്ചിട്ടുണ്ട്.

ആരോഗ്യ രംഗത്തെ പുരോഗതിക്കായി 25 നഴ്‌സിങ് കോളജുകള്‍ക്കായി 20 കോടി വകയിരുത്തിയിട്ടുണ്ട്. വയനാട്, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 25 ആശുപത്രികളോട് ചേര്‍ന്ന് നഴ്‌സിങ് കോളജുകള്‍ തുടങ്ങാന്‍ 20 കോടി അനുവദിച്ചു.തീരദേശവികസനത്തിന് 110 കോടി തീരസംരക്ഷണത്തിന് 10 കോടി ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ 1 കോടിയും അനുവദിച്ചു.

പ്രധാന പ്രഖ്യാപനങ്ങള്‍

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി.
തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും.
റബര്‍ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.
സര്‍ക്കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

Latest Stories

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍