കോവിഡ് ഉയർത്തിയ പ്രതിസന്ധികൾക്കിടയിൽ ഒരു തിരുവോണം കൂടി. മലയാളിയുടെ ദേശീയ ഉത്സവമായ ഓണം ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി പൊതു ഇടങ്ങളിലെ ആഘോഷങ്ങളും ഒത്തുചേരലുകളുമൊന്നുമില്ലാതെയാണ് ഓണം കടന്നുപോകുന്നത്.
കഴിവതും വീടുകളിൽ ആഘോഷിക്കണമെന്നും ബന്ധുവീടുകൾ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നുമാണ് സർക്കാറിൻെറ ഉപദേശവും. മുൻവർഷങ്ങളിൽ സർക്കാറിെൻറ നേതൃത്വത്തിൽ നടത്തിവന്ന ഒാണാഘോഷ പരിപാടികളെല്ലാം ഇക്കുറി വെർച്വൽ പ്ലാറ്റ്ഫോമുകളിൽ നടക്കും.