സമരം പൊളിഞ്ഞ് പാളീസായി; കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് കെബി ഗണേഷ്‌കുമാര്‍

ശമ്പളം ഒന്നാം തീയതി തരുമെന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ഇന്നത്തെ ടിഡിഎഫ് സമരം പൊളിഞ്ഞ് പാളീസായി. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം തരേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ തന്നെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരം. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. വാശി കാണിക്കുന്നത് ജനങ്ങളോടാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചതായി പരാതി ഉയര്‍ന്നത്.

പണിമുടക്കിനിടെ ബസുകള്‍ സര്‍വീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. എട്ട് ബസുകളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. ഊര്‍ജ്ജിതമായ പൊലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതല്‍ നശീകരണം തടയല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ