കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 46 വായ്പകളില്‍ നിന്ന് തിരിമറി നടത്തിയത് 50 കോടി, പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്. നാലാം പ്രതി കിരൺ ആണ് വിദേശത്തേക്ക് കടന്നത്. അതേസമയം, പ്രതികൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു കരീം എന്നിവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം.

വായ്പാ ചട്ടങ്ങള്‍ പൂര്‍ണമായും കാറ്റില്‍പ്പറത്തിയാണ് ബിജു കരീമും കമ്മീഷന്‍ ഏജന്റ് ബിജോയിയും ചേര്‍ന്ന്  46 ലോണുകളില്‍നിന്നായി 50 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായാണ് കണ്ടെത്തൽ. ബാങ്കില്‍ ജോലി ലഭിച്ചതിനു ശേഷം ഞെട്ടിക്കുന്ന സാമ്പത്തിക വളര്‍ച്ചയായിരുന്നു ഇവര്‍ക്കുണ്ടായതെന്ന് നാട്ടുകാരും പറയുന്നു. സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങളെല്ലാം മറന്നാണ് കരുവന്നൂരില്‍ തട്ടിപ്പ് നടന്നത്. അതിന് നേതൃത്വം വഹിച്ചത് ബിജു കരീമാണ്. ബാങ്കിലെ കമ്മീഷന്‍ ഏജന്റായ ബിജോയിയും അതിന് കൂട്ടുനിന്നു.

ബിജോയ് മാത്രം 28 വായ്പകളില്‍നിന്നായി 26 കോടി രൂപ ബാങ്കില്‍നിന്ന് എടുത്തു. ബിജു കരീം 18 വായ്പകളില്‍നിന്ന് 20 കോടിയില്‍ അധികവും ബാങ്കില്‍നിന്ന് തിരിമറി നടത്തി. സ്വന്തം പേരിലെടുത്തതിനൊപ്പം ബന്ധുക്കളുടെ പേരിലും ലോണുകള്‍ എടുത്തു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

2014 മു​ത​ൽ 2020 വ​രെ​യു​ള്ള​തി​ലെ ക്ര​മ​ക്കേ​ടാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വായ്പ അനുവദിക്കാൻ നൽകിയ അപേക്ഷകളിൽ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

ബാ​ങ്ക് ക്ര​മ​ക്കേ​ട് സംബന്ധിച്ച് എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റും ആ​ദാ​യ നി​കു​തി വ​കു​പ്പും പൊ​ലീ​സി​ൽ​നി​ന്ന്​ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടിയിട്ടുണ്ട്. ബാ​ങ്കി​ൽ വി​ദേ​ശ​ത്തു​നി​ന്നു​ൾ​പ്പെ​ടെ പ​ണ​മെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റി​ൻെറ ന​ട​പ​ടി. സ​ഹ​ക​ര​ണ വ​കു​പ്പ്​ പ​രി​ശോ​ധ​ന​യി​ൽ 100 കോ​ടി​യു​ടെ വാ​യ്പ ക്രമ​ക്കേ​ട​ട​ക്കം 300 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ആ​ക്ഷേ​പ​ത്തി​ലാ​ണ് ഇ.​ഡി​യു​ടെ ഇ​ട​പെ​ട​ൽ.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ്ര​തി​ചേ​ര്‍ത്ത ബാ​ങ്ക് ജീ​വ​ന​ക്കാ​രും പ്ര​സി​ഡ​ൻ​റും അ​ട​ക്ക​മു​ള്ള​വ​രെ ഇ.​ഡി​യും പ്ര​തി​ചേ​ര്‍ത്തേ​ക്കും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ