കണ്ണൂർ കപ്പടിച്ചേ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കണ്ണൂർ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല സ്വർണക്കപ്പ് നേടി. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ പിന്തള്ളിയാണ് കണ്ണൂർ കലാകിരീടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കിരീടമാണ് കണ്ണൂർ തിരിച്ചു പിടിച്ചത്.

സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചുകൊണ്ടാണ് കണ്ണൂർ കലാകിരീടത്തിൽ മുത്തമിട്ടത്. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനു സാധിച്ചു. 1,023 പോയിന്‍റുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 1,018 പോയിന്‍റുകളുമായി തൃശൂർ തൊട്ട് പിന്നിൽ. വാശിയേറിയ മത്സരത്തിനൊടുവിൽ തൃശൂർ റണ്ണറപ്പുകളായി

249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു.  സമാപന സമ്മേളനം വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ മുഖ്യാതിഥിയായെത്തും. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്‌സിബിഷന്‍ ഗ്രൗണ്ടിലാണ് സമാപന ചടങ്ങുകള്‍.

Latest Stories

'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം, രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

യുദ്ധഭീതിക്കിടയിലും കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇനിയും കുറയും?

'എം.വി. ഗോവിന്ദൻ കളിയാക്കി ചിരിച്ചു, തനിക്കെതിരെ ശരിയല്ലാത്ത പദപ്രയോഗം നടത്തി'; പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ ജി. സുധാകരൻ

കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം യുവാക്കൾ വിദേശത്ത് പോകുന്നതുകൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ

ശബരിമല സ്വർണ്ണകൊള്ള കേസ്: എ. പത്മകുമാർ പുറത്തേയ്ക്ക്

ആറ്റുകാൽ പൊങ്കാലയ്ക്കിടെ സർക്കാർ സ്കൂളിലെ അനധികൃത പാർക്കിംഗ് പിരിവ് തെറ്റായ നടപടിയെന്ന് വി. ശിവൻകുട്ടി; കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം

ഇറാനെതിരെ 'അനിശ്ചിതകാലത്തേക്ക്' യുദ്ധത്തിനൊരുങ്ങി ട്രംപ്; മിസൈലുകളുടെ ശേഖരം തീർന്നുപോകാൻ സാധ്യതയുണ്ടെന്ന് പെന്റഗണിന്റെ മുന്നറിയിപ്പ്

'നീ ഒരിക്കലും തനിച്ചല്ല റിങ്കു, ഈ സമയത്തും നീ രാജ്യത്തിന് വേണ്ടി വന്നു'; താരത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

സഞ്ജുവിന് കിട്ടാൻ പോകുന്നത് വമ്പൻ പണി; ഐസിസി നടപടിക്ക് ഒരുങ്ങുന്നു