കനകമല ഐ. എസ് കേസ്: ഒന്നാം പ്രതിക്ക്​ 14 വർഷം തടവും ​50,000 രൂപ പിഴയും

ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ ​ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ത്താ​​ൻ ക​​ണ്ണൂ​​രി​​ലെ ക​​ന​​ക​​മ​​ല​​യി​​ല്‍ ഗൂ​​ഢാ​​ലോ​​ച​​ന നട​​ത്തി​​യെ​​ന്ന കേ​​സി​​ൽ പ്രതികൾക്ക്​ കോടതി ശിക്ഷ വിധിച്ചു.  ഒ​​ന്നാം പ്ര​​തി ക​​ണ്ണൂ​​ര്‍ അ​​ണി​​യാ​​രം മ​​ദീ​​ന മ​​ഹ​​ലി​​ല്‍ മു​​ത്ത​​ക്ക, ഉ​​മ​​ര്‍ അ​​ല്‍ ഹി​​ന്ദി എ​​ന്നീ പേ​​രു​​ക​​ളി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന മ​​ന്‍സീ​​ദിന്​​ 14 വർഷത്തെ കഠിന തടവാണ്​ വിധിച്ചത്​. മൻസീദിന്​ 50,000 രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്​.

ര​​ണ്ടാം പ്ര​​തി ചെ​​ന്നൈ​​യി​​ല്‍ താ​​മ​​സി​​ക്കു​​ന്ന തൃ​​ശൂ​​ര്‍ ചേ​​ല​​ക്ക​​ര വേ​​ങ്ങ​​ല്ലൂ​​ര്‍ അ​​മ്പ​​ല​​ത്ത് വീ​​ട്ടി​​ല്‍ അ​​ബൂ​​ഹ​​സ്ന എ​​ന്ന സ്വാ​​ലി​​ഹ് മു​​ഹ​​മ്മ​​ദ് (29)ന്​ 10 വർഷവും മൂ​​ന്നാം പ്ര​​തി കോ​​യ​​മ്പ​​ത്തൂ​​ര്‍ ജി.​​എം സ്ട്രീ​​റ്റി​​ല്‍ റാ​​ഷി​​ദ് എ​​ന്ന അ​​ബു​​ബ​​ഷീ​​റിന്​ (32)​ ഏഴ്​ വർഷവുമാണ്​ തടവ്​.നാ​​ലാം പ്ര​​തി കോ​​ഴി​​ക്കോ​​ട് കു​​റ്റ്യാ​​ടി ന​​ങ്ങീ​​ല​​ന്‍ക​​ണ്ടി വീ​​ട്ടി​​ൽ ആ​​മു എ​​ന്ന റം​​ഷാ​​ദിന് (27)​ മൂന്ന്​ വർഷവും അ​​ഞ്ചാം പ്ര​​തി മ​​ല​​പ്പു​​റം തി​​രൂ​​ര്‍ പൊ​​ന്മു​​​ണ്ടം പൂ​​ക്കാ​​ട്ടി​​ല്‍ വീ​​ട്ടി​​ല്‍ പി.​​സ​​ഫ്​​​വാ​​ന്(33)​ അഞ്ച്​ വർഷവുമാണ്​ തടവുശിക്ഷ.

എ​​ട്ടാം പ്ര​​തി കാ​​സ​​ര്‍ഗോഡ് കാ​​ഞ്ഞ​​ങ്ങാ​​ട് ല​​ക്ഷ്​​​മി​​ന​​ഗ​​ര്‍ കു​​ന്നു​​മ്മേ​​ല്‍ മൊ​​യ്​​​നു​​ദ്ദീ​​ന്​ മൂന്ന്​ വർഷം തടവ്​ വിധിച്ചു​. കേസിലെ ആറാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. ഏ​​ഴാം പ്ര​​തി കോ​​ഴി​​ക്കോ​​ട്​ സ്വ​​ദേ​​ശി ഷ​​ജീ​​ർ മം​​ഗ​​ല​​ശ്ശേ​​രി അ​​ഫ്​​​ഗാ​​നി​​സ്​​​താ​​നി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ടെ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യാ​​ണ്​ റി​​പ്പോ​​ർ​​ട്ട്. 10ാം പ്ര​​തി​​യും തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി​​യു​​മാ​​യ സു​​ബ്ഹാ​​നി ഹാ​​ജാ മൊ​​യ്തീ​​നെ​​തി​​രെ പ്ര​​ത്യേ​​കം കു​​റ്റ​​പ​​ത്രം ന​​ൽ​​കി​​യ​​തി​​നാ​​ൽ വി​​ചാ​​ര​​ണ പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ല. ഗൂ​​ഢാ​​ലോ​​ച​​ന, നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യെ അ​​നു​​കൂ​​ലി​​ച്ചു എ​​ന്നീ കു​​റ്റ​​ങ്ങ​​ളാ​​ണ്​ തെ​​ളി​​ഞ്ഞ​​ത്. ഒ​​ന്നു​​മു​​ത​​ൽ മൂ​​ന്നു​​വ​​രെ പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്​ പ​​ണം സ​​മാ​​ഹ​​രി​​ക്കു​​ക, ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്​ ആ​​ളെ കൂ​​ട്ടു​​ക തു​​ട​​ങ്ങി​​യ കു​​റ്റ​​ങ്ങ​​ളും തെ​​ളി​​ഞ്ഞി​​ട്ടു​​ണ്ട്. എന്നാൽ, പ്രതികൾക്ക്​ ഐ.എസുമായി ബന്ധമുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക